ക്രിസ്ത്യന്‍ പള്ളിയില്‍ ഇരട്ട സ്‌ഫോടനം, 50മരണം
പേഷവാര്‍: പാകിസ്താനില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണം വ്യാപകമാകുന്നു. പേഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുസ്ലീം മതമൗലികവാദികള്‍ നടത്തിയ ഇരട്ട സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കിസ ഖവാനി ബസാറിനടുത്തുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ 300ഓളം പേര്‍ ആരാധനാലയത്തില്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലേക്ക് എത്തുമ്പോള്‍ പ്രവേശിച്ച രണ്ടു ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഔദ്യോഗികമായി 28 മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. അസോസിയേറ്റ് പ്രസ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച്് മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ലെങ്കിലും മുസ്ലീം മതതീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഏത് സംഘടനയാണ് ഇതിനു പിന്നിലെന്നു മാത്രമാണ് അറിയാനുള്ളത്.












Click it and Unblock the Notifications