കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്; 20 മരണം

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്കുനേരെ അജ്ഞാതര്‍ നടത്തിയ നിര്‍ദ്ദയമായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ടര്‍ബാതിനെ സമീപത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപ്രതീക്ഷിതമായ അക്രമം. തൊഴിലാളികളെല്ലാം ഉറങ്ങുകയായിരുന്നതിനാല്‍ പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. സ്ഥലത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവരെ ബന്ദിയാക്കിയശേഷം തൊഴിലാളി ക്യാമ്പിലേക്ക് അക്രമികള്‍ ഇരച്ചുകയറി വെടിവെപ്പു നടത്തുകയായിരുന്നു.

pakistan-map

സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാന്‍ വിഘടനവാദികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സ്ഥലത്ത് പാലം വരികയാണെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുമെന്നു കണ്ടാണ് തൊഴിലാളികളെ വധിച്ചതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രദേശത്ത് നേരത്തെയും അക്രമം നടന്നിരുന്നു. വെടിവെപ്പു നടത്തിയവര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരിച്ചവരെല്ലാം സിന്ധ് പ്രവിശ്യയില്‍ നിന്നും ജോലിക്കായി എത്തിയവരാണ്. ഏതെങ്കിലും തരത്തിലുള്ള വംശീയ കാരണങ്ങളാലാണോ കൂട്ടക്കൊല നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

English summary
Pakistan dam builders shot dead in Balochistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X