കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് 11ന് പാകിസ്താന്‍ ചരിത്രത്തിലേക്ക്; സൂചന നല്‍കി ഇമ്രാന്‍ ഖാന്‍, പട്ടിണിയകറ്റല്‍ ലക്ഷ്യം

Google Oneindia Malayalam News

ഇസ്ലാമാബാദ്: ക്രിക്കറ്റ് താരമായി അറിയപ്പെട്ട് രാഷ്ട്രീയത്തിലേക്ക് കടന്ന് പാകിസ്താന്റെ ഭരണചക്രം നിയന്ത്രിക്കാന്‍ പോകുന്നു ഇമ്രാന്‍ ഖാന്‍. ദേശീയ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് പക്ഷേ, സ്വന്തമായി ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം ലഭിച്ചില്ല. ഓഗസ്റ്റ് 11ന് പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

5b

റേഡിയോ പാകിസ്താനാണ് സത്യപ്രതിജ്ഞ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഖൈബര്‍ പക്തുന്‍ക്വയിലെ എംപിമാരുമായി ഇസ്ലാമാബാദില്‍ സംസാരിച്ചപ്പോഴാണ് സത്യപ്രതിജ്ഞാ തിയ്യതി ഇമ്രാന്‍ ഖാന്‍ പറഞ്ഞതത്രെ. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രിയും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിന്ധ് പ്രവിശ്യയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ് പട്ടിണി. പട്ടിണി നിര്‍മാര്‍ജനത്തിന് ആയിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്താന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചത് പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് എന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാണ്.

115 സീറ്റാണ് പിടിഐക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റിന്റെ കുറവുണ്ട്. നവാസ് ശെരീഫിന്റെ പാര്‍ട്ടിക്ക് 64 സീറ്റം ബേനസീര്‍ ഭൂട്ടോയുടെ പിപിപിക്ക് 43 സീറ്റും ലഭിച്ചു.

മുത്തഹിദെ ഖൗമി മൂവ്‌മെന്റ്, ഗ്രാന്റ് ഡെമോക്രാറ്റിക് അലൈന്‍സ്, പിഎംഎല്‍-ഖുവൈദ്, ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവരുടെ സഹായം ഇമ്രാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുക. മുന്‍ ക്രിക്കറ്റ് താരം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നു എന്ന ചരിത്ര നിമിഷത്തിനാണ് പാകിസ്താന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

English summary
Pakistan elections: Imran Khan says will take oath as premier on Aug 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X