Get Updates
Get notified of breaking news, exclusive insights, and must-see stories!

7വയസുകാരനെ കൊന്ന 'കുട്ടിക്കൊലയാളി'യെ പാകിസ്താന്‍ തൂക്കിലേറ്റി

കറാച്ചി: ഏഴ് വയസുകാരനെ കൊന്ന 'കുട്ടിക്കൊലയാളി'യെ പാകിസ്താന്‍ തൂക്കിക്കൊന്നു. 2004 ല്‍ നടന്ന് കൊലപാതകത്തിലാണ് പാകിസ്താന്‍ വധശിക്ഷ നടപ്പാക്കിയത്. കൊലപാതക സമയത്ത് പ്രതിയുടെ പ്രായം 15 വയസ് മാത്രമായിരുന്നു. ജുവൈനല്‍ നിയമപ്രകാരം വിചാരണ നടപ്പിലാക്കാതെ പ്രതിയെ തൂക്കിക്കൊന്നതിനെതിരെ പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പാക്കിയത് .

ഷഫ്ഖത്ത് ഹുസൈന്‍ എന്ന യുവാവിനെയാണ് പാകിസ്താന്‍ തൂക്കിലേറ്റിയത്. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയാണ് ഷഫ്ഖത്ത്. യുഎന്‍ മനുഷ്യാലകാശ സംരക്ഷകരും വധശിക്ഷയെ അപലപിച്ചു. 15ാം വയസില്‍ ചെയ്ത കുറ്റത്തിന് വധശിക്ഷ വിധിച്ചത് ഏറെ നിര്‍ഭാഗ്യ കരമെന്നാണ് പ്രതികരണം. മാത്രമല്ല ഷഫ്ഖത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിച്ചതാണെന്ന് കുടുംബവും ആരോപിയ്ക്കുന്നു.

Crime

ഷഫ്ഖത്തിന്റെ വധശിക്ഷ നീട്ടിവയ്ക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരാകരിയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവാവിനെ തൂക്കിലേറ്റിയത് പ്രഭാത നമസ്‌ക്കാരത്തിന് പത്ത് മിനിട്ട് മുന്‍പാണ് തൂക്കിലേറ്റിയതെന്ന് ഷഫ്ഖത്തിന്റെ സഹോദരനും ജയില്‍ അധികൃതരും പറഞ്ഞു. കുറ്റ കൃത്യം നടത്തുമ്പോള്‍ പ്രതിയുടെ പ്രായം 18 ല്‍ കുറവായിരുന്നുവെന്ന് ഷഫ്ഖത്തിന്റെ അഭിഭാഷകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+