കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് കശ്മീരില്‍ ആവാമെങ്കില്‍ ഇന്ത്യയ്ക്കുമാവാം,ബലൂച് നേതാക്കള്‍ക്കെതിരെ കേസെടുത്തതെന്തിന്!!!

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: മോദിയുടെ പ്രസ്താവനയെ പിന്തുണച്ച ബലോച് വിഘടനവാദി നേതാക്കള്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു. സ്വാതന്ത്ര്യ ദിനത്തില്‍ ബലൂചിസ്താന്‍ ജനതയെ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചതോടെയാണ് നാല് വിഘടനവാദി നേതാക്കള്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തത്. ബ്രഹംദാഗ് ബുഗ്തി, ഹര്‍ബിയാര്‍ മാരി, സമ്രാന്‍ മാരി, അള്ളാ നാസര്‍ എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പാകിസ്താന്‍ കേസെടുത്തിട്ടുള്ളത്.

മ്യൂസിക് വീഡിയോയില്‍ ഇസ്ലാമിനെ അപമാനിച്ചു, ഗായകന്‍ അറസ്റ്റില്‍മ്യൂസിക് വീഡിയോയില്‍ ഇസ്ലാമിനെ അപമാനിച്ചു, ഗായകന്‍ അറസ്റ്റില്‍

കുസ്ദാര്‍ പ്രവിശ്യയിലെ മുനീര്‍ അഹമ്മദ്, മലാനാ മുഹമ്മദ് അസ് ലം, മുഹമ്മദ് ഹുസൈന്‍, ഗുലാം യാസീന്‍ ജാതക്, മുഹമ്മദ് റഹീം എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പാക് ദിനപത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുക വഴി ബലൂച് നേതാക്കള്‍ പാകിസ്താനെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരുടെ വാദം.

modi-11

സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിനിടെ ബലൂചിസ്താനിലെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് മോദി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ബലൂചിസ്ഥാനിലും ബാല്‍ട്ടിസ്ഥാനിലും നിരവധി ഗോത്രസമുദായ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ബലൂചിസ്താന്‍ മുഖ്യമന്ത്രി സനൗല്ലാ സെഹരി കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റാണ് ബലോചിസ്ഥാനിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു. മോദിയുടെ പരാമര്‍ശങ്ങള്‍ ബലോച് നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു സെഹരിയുടെ ആരോപണം.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങളെ വിമര്‍ശിച്ച് പാകിസ്താന്‍ നിരന്തരം പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തുന്ന സാഹചര്യത്തിലായിരുന്നു പാകിസ്താനിലെ ബലോചുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മോദിയുടെ വിഷയത്തിലുള്ള ഇടപെടല്‍ തന്നെ പാകിസ്താനെ ചൊടിപ്പിക്കുന്നതിനിടെയാണ് ബലോച് നേതാക്കള്‍ മോദിയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ജമ്മു കശ്മീരിലെ വിഘടന വാദി നേതാക്കള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്താന്‍ മോദിയുടെ ഇടപെടലിനോട് പ്രതികരിച്ച് ബലോച് നേതാക്കള്‍ക്കെതിരെയുള്ള കേസിന്റെ രൂപത്തിലായിരുന്നുവെന്ന് മാത്രമേയുള്ളൂ.

സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ മരണത്തില്‍ മുതലെടുപ്പ് നടത്തിയ പാകിസ്താന്‍ ജമ്മു കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും ശക്തമായ ചരടുവലികള്‍ നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണമായിരുന്നു മോദിയുടെ ഇടപെടല്‍.

English summary
Pakistan registered case against Baloch leaders for supporting Modi on Baloch comment. India's PM Narendra Modi support protest in Balochisthan on Independence day speech. tag:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X