പാകിസ്താനിൽ ഇമ്രാൻ ഖാനൊപ്പം സൈന്യവും? തിരഞ്ഞെടുപ്പിൽ സൈനികർക്ക് 'മജിസ്ട്രേറ്റ് പദവി... വീണ്ടും?
ഇസ്ലാമാബാദ്: പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യം ഒരിക്കല്‍ കൂടി പട്ടാള ഭരണത്തിലേക്ക് പോകുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷികര്‍ ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. എന്തും സംഭവിക്കാം എന്നതാണ് പാകിസ്താന്റെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രത്യേകത.
പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ രാജിവക്കേണ്ടി വന്നത് 2017 ല്‍ ആയിരുന്നു. അതിന് ശേഷവും അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ ആണ് അധികാരത്തില്‍ തുടര്‍ന്നത്. അറസ്റ്റ് ഭയന്ന് രാജ്യം വിട്ട നവാസ് ഷെരീഫ് ഇപ്പോള്‍ തിരിച്ചെത്തി അറസ്റ്റ് വരിക്കുകയും ചെയ്തു.
പാക് തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികള്‍ നവാസ് ഷെരീഫിന്റെ പാകിസ്താന് മുസ്ലീം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫും ആണ്. സൈന്യം ഇമ്രാന് ഖാനൊപ്പം ആണെന്ന ആക്ഷേപം ആണ് നവാസ് ഷെരീഫ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പരമാധികാരങ്ങള്‍ ഏറെ അത്ഭുതപ്പെടുത്തുന്നവയാണ്.

സൈന്യം ആര്‍ക്കൊപ്പം
സൈനിക നേതൃത്വത്തിന്റെ പിന്തുണ ആര്‍ക്ക് എന്നത് പാകിസ്താനില്‍ എക്കാലത്തേയും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത്തവണ അത് ഇമ്രാന് ഖാന് ആണെന്നാണ് നവാസ് ഷെരീഫിന്റെ ആരോപണം. സൈന്യം ഇമ്രാന് ഖാന് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍ സൈനിക വൃത്തങ്ങള്‍ അത് പൂര്‍ണമായും നിഷേധിക്കുന്നുണ്ട്.

സൈന്യത്തിന്റെ മേല്‍നോട്ടം
ഇത്തവണത്തെ പാകിസ്താന് പൊതു തിരഞ്ഞെടുപ്പ് സമ്പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും നടക്കുക. മൂന്നേമുക്കാല്‍ ലക്ഷം സൈനികരെ ആണ് തിരഞ്ഞെചുപ്പ് നിയന്ത്രിക്കാന്‍ വേണ്ടി മാത്രം വിന്യസിച്ചിരിക്കുന്നത്. 2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടി സൈനികരെ വിന്യസിച്ചിട്ടുണ്ട് ഇത്തവണ.

മജിസ്ട്രേറ്റിന്റെ അധികാരം
സൈനികര്‍ക്ക് മജിസ്ട്രേറ്റിന്റെ അധികാരം നല്‍കിക്കൊണ്ട് പാകിസ്താന് തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവരെ പിടിച്ച പിടിയാലെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനും സൈനികര്‍ക്ക് അധികാരം നല്ക്കിക്കൊണ്ടായിരുന്നു ആ ഉത്തരവ്.

ദുരുപയോഗം ചെയ്യില്ലെന്ന്...
പോളിങ് സ്റ്റേഷന്റെ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയെങ്കിലും ഒരു കാര്യവും ഉണ്ടായിരുന്നില്ല. എല്ലാവരും രാജ്യത്തെ പൗരന്മാരാണ്, അവരാരും അധികാരം ദുരുപയോഗം ചെയ്യില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

നിഷ്പക്ഷം
സൈന്യം നിഷ്പക്ഷം ആയിരിക്കും എന്ന ഉറപ്പാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ മുന്നോട്ട് വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക എന്നത് മാത്രമാണ് സൈന്യത്തിന്റെ ജോലി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications