കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിക്ക് പിന്നാലെ രൂക്ഷമായി മലമ്പനി, ഇന്ത്യയിൽ നിന്ന് 60 ലക്ഷം കൊതുകുവലകൾ തേടി പാകിസ്താൻ

Google Oneindia Malayalam News

ന്യൂഡൽഹി: മലേറിയ ഉൾപ്പടെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നും കൊതുകുവലകൾ വാങ്ങാനൊരുങ്ങി പാകിസ്താൻ. പ്രളയ കെടുതിക്ക് പിന്നാലെയാണ് രാജ്യത്ത് മലമ്പനിയും മറ്റ് കൊതുകുജന്യ രോഗങ്ങളും വ്യാപകമാകുന്നത്. ഈ സാഹചര്യത്തിലാണ് കൊതുക് നിർമാർജ്ജനത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും പാകിസ്താൻ കൊതുക് വലകൾ വാങ്ങുന്നത്.

അറുപത് ലക്ഷം കൊതുകുവലകൾ ഇന്ത്യയിൽ നിന്നും വാങ്ങാനാണ് പാകിസ്താൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. കൊതുക് വലകൾ വാങ്ങാൻ . ലോകാരോഗ്യ സംഘടന പാകിസ്താന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ആരോഗ്ര മന്ത്രാലയത്തിന്റെ നടപടി.

pakisthan

വാഗാ അതിർത്തി വഴി അടുത്ത മാസം കൊതുകുവലകൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രളയം പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായാണ് വിലയിരുത്തപ്പെടുന്നത്. 1700 ഓളം പേർക്കാണ് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്. 33 മില്ല്യൺ ആളുകൾക്ക് വീട് ഉൾപ്പടെ നഷ്ചടപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊരു ഭാഗവും പ്രളയത്തിൽ വെള്ളത്തിനടിയിലായിരുന്നു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറായി അശ്വനി കെപി; ആദ്യ ഇന്ത്യക്കാരിയുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറായി അശ്വനി കെപി; ആദ്യ ഇന്ത്യക്കാരി

പ്രളയത്തിന്റെ പിന്നാലെയാണ് വീണ്ടും ദുരന്തം വാരിവിതറി രാജ്യത്ത് മലമ്പനി പടർന്ന് പിടിക്കുന്നത്. പാകിസ്താനിലെ 32 ജില്ലകളിലായി 2.7 മില്ല്യൺ പേർ 2023 ജനുവരിയോടെ മലമ്പനി ബാധിതരാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടകം കുട്ടികൾക്കുംം മുതിർന്നവർക്കും ഉൾപ്പടെ നിരവധി പേർക്കാണ് രോഗം ബാധിച്ചത്.

നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടന്ന വെള്ളപ്പൊക്ക കെടുതി അവസാനിച്ച് തുടങ്ങിയപ്പോഴാണ് പലയിടത്തും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി തുടങ്ങിയത്. രാജ്യത്ത് ജനങ്ങൾ മലിനജലം കുടിക്കാൻ നിർബന്ധിതരാവുകയാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഴുക്കുവെള്ളം കുടിക്കാനും കേടായ ഭക്ഷണം കഴിക്കാനും നിർബന്ധിതരാകുന്നതായി ആയിരുന്നു പുറത്ത് വന്ന വാർത്തകൾ.വെള്ളപ്പൊക്കത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ആളുകൾ തുറസായ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇതും രോഗം പടരാനുള്ള പ്രധാന കാരണമാണ്

കഴിഞ്ഞ മാസം പാക്കിസ്താൻ ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽ നിന്ന് കൊതുക് വലകൾ വാങ്ങാൻ അനുമതി തേടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിന്ധ്, ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങളായ പഞ്ചാബ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ 26 ജില്ലകളിൽ കൊതുക് വലകൾ പ്രധാനമായും വിതരണം ചെയ്യുക. കശ്മിരും അതിർത്തി കടന്നുള്ള ഭീകരതയിലും പാകിസ്താനുമായുള്ള വ്യാപാരബന്ധം ഉൾപ്പടെ ഏറെക്കുറെ മരവിപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് പാകിസ്താന്റെ പുതിയ തീരുമാനം.

 യുഎഇയുടെ അപ്രതീക്ഷിത നീക്കം; ശൈഖ് മുഹമ്മദ് റഷ്യയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്ക യുഎഇയുടെ അപ്രതീക്ഷിത നീക്കം; ശൈഖ് മുഹമ്മദ് റഷ്യയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്ക

English summary
Pakistan health ministry approved the purchase 6 million mosquito nets from India due to spread of malaria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X