• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ച്ശീറിൽ തീ തുപ്പിയത് പാകിസ്താനും; താലിബാന്റെ സഖ്യ സൈന്യം പോലെ? ഒടുവിൽ അവസാന തുരുത്തും വീണു

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോഴും ചെറുത്തുനിന്ന ഒരു മേഖലയുണ്ടായിരുന്നു. അതായിരുന്നു പഞ്ച്ശീർ പ്രവിശ്യ. ലോകത്തിന് മുന്നിൽ തന്നെ ആവേശം വിതറിയ ഒരു പ്രതിരോധമായിരുന്നു അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേനയുടേത്. എന്നാൽ, ആ ചെറുത്തുനിൽപും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

പഞ്ചഷിറിലെ സിംഹങ്ങള്‍ വീണു; താഴ്‌വര പിടിച്ച് താലിബാന്‍ കൊടിനാട്ടി... സാലിഹും മസൂദും മുങ്ങിപഞ്ചഷിറിലെ സിംഹങ്ങള്‍ വീണു; താഴ്‌വര പിടിച്ച് താലിബാന്‍ കൊടിനാട്ടി... സാലിഹും മസൂദും മുങ്ങി

അതിലേറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരവും പുറത്ത് വരുന്നുണ്ട്. പഞ്ച്ശീറിൽ പ്രതിരോധ സേനയെ തകർക്കാൻ താലിബാന് കൂട്ടുനിന്നത് പാകിസ്താൻ സൈന്യമായിരുന്നു എന്നതാണത്. താലിബാന്റെ സഖ്യരാജ്യമായി പാകിസ്താൻ മാറിക്കഴിഞ്ഞു എന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്.

1

പഞ്ച്ശീറിൽ തങ്ങളെ തകർക്കാൻ താലിബാന് ഒറ്റയ്ക്ക് കഴിയില്ല എന്നാണ് അഹ്മദ് മസൂദ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. എന്നാൽ ഇവിടെ പാകിസ്താന്റെ വ്യോമസേനയുടെ സഹായം താലിബാന് ലഭിക്കുന്നുണ്ട് എന്നാണ് ആരോപണം. ഡ്രോണുകൾ വഴിയും ഹെലികോപ്റ്ററുകൾ വഴിയും പാകിസ്താൻ, താലിബാൻ ആക്രമണത്തെ സഹായിച്ചു എന്നാണ് മസൂദ് ആരോപിക്കുന്നത്.

2

ഇത്തരം ഒരു ആരോപണത്തിന് ശക്തിപകരുന്ന മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഐഎസ്‌ഐ മേധാവി ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദ് കാബൂളിൽ എത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് പഞ്ച്ശീറിലെ യുദ്ധത്തിൽ പാകിസ്താൻ ഇടപെടാൻ തുടങ്ങിയത് എന്നാണ് ആരോപണം. സർക്കാർ രൂപീകരണം സംബന്ധിച്ച് താലിബാനും ഹഖാനി സംഘവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കൂടി വേണ്ടിയാണ് ഐഎസ്‌ഐ മേധാവി കാബുളിൽ എത്തിയത്.

3

പഞ്ച്ശീറിൽ പോരാട്ടം അവസാനിച്ചിട്ടില്ല എന്നാണ് സ്വയം 'കാവൽ പ്രസിഡന്റ്' സ്ഥാനം ഏറ്റെടുത്ത അമറുള്ള സലേ വ്യക്തമാക്കുന്നത്. പഞ്ച്ശീറിലെ മണ്ണിൽ തന്നെ താൻ ഇപ്പോഴുമുണ്ട്. ആ മണ്ണിന്റെ മാനം കാക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമറുള്ള സലേയ്ക്ക് നേർക്ക് ഹെലികോപ്റ്റർ ആക്രമണം നടന്നതായും അതേ തുടർന്ന് അദ്ദേഹം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

4

പ്രതിരോധ സേനയ്ക്ക് ആവേശം പകരുന്ന വാക്കുകളായിരുന്നു കഴിഞ്ഞ ദിവസം സലേ പറഞ്ഞത്. താലിബാൻ ഭീകരരുടെ വെടിയേറ്റ് മരിക്കാൻ താൻ തയ്യാറല്ല. അതുകൊണ്ട് തന്നെ, യുദ്ധത്തിൽ തനിക്ക് പരിക്കേറ്റാൽ വെടിവച്ച് കൊല്ലാൻ സ്വന്തം സുരക്ഷാ ജീവനക്കാരോട് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ഇനി എത്രനാൾ അദ്ദേഹത്തിന് സുരക്ഷിതമായി പഞ്ച്ശീറിൽ തുടരാൻ ആകും എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്.

5

കഴിഞ്ഞ ദിവസം നടന്ന യുദ്ധത്തിൽ പ്രതിരോധ സേനയുടെ വക്താവ് ഫാഹിം ദസ്തി കൊല്ലപ്പെട്ടിരുന്നു. ഇതോടൊപ്പം അഹ്മദ് മസൂദിന്റെ മരുമകൻ ജനറൽ അബ്ദുൾ വുദോദ് സാറയും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പഞ്ച്ശീർ പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ട് വാതിലിന് മുന്നിൽ താലിബാൻ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പഞ്ച്ശീർ പിടിച്ചടക്കിയതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദും വ്യക്തമാക്കിയിട്ടുണ്ട്.

6

കാബൂൾ കൂടി താലിബാന്റെ പിടിയിൽ ആയതോടെ പതിനായിരക്കണക്കിന് ആളുകളാണ് അഭയം തേടി പഞ്ച്ശീർ പ്രവിശ്യയിലേക്ക് ഓടിയെത്തിയത്. രണ്ടര ലക്ഷത്തോളം ജനങ്ങൾ ഇപ്പോൾ പഞ്ച്ശീറിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം അമറുള്ള സലേ തന്നെ വ്യക്തമാക്കിയത്. പഞ്ച്ശീറിലെ താലിബാൻ വലിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയും റെഡ് ക്രോസ്സും ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

7

താലിബാന്റെ അവകാശവാദം തള്ളിക്കൊണ്ട് പ്രതിരോധ സേന ഉടൻ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ നിർണായക സ്ഥാനങ്ങളിലും തങ്ങളുടെ സാന്നിധ്യമുണ്ടെന്നും യുദ്ധം തുടുമെന്നും ആണ് പ്രതിരോധ സേനയുടെ വക്താവ് അലി മൈസം ബിബിസിയോട് പ്രതികരിച്ചത്. പഞ്ച്ശീർ കീഴടക്കിയെന്ന താലിബാന്റെ അവകാശവാദം തള്ളുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. നീതി ലഭിക്കും വരേക്കും സ്വാതന്ത്ര്യം സാധ്യമാകും വരേയ്ക്കും യുദ്ധം തുടരുമെന്ന് സേനയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

8

അഫ്ഗാനിസ്ഥാനിൽ പോരാട്ടത്തിന്റെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന താഴ് വരയാണ് പഞ്ച്ശീർ. മുമ്പ് സോവിയറ്റ് അധിനിവേശക്കാലത്തും ഏറ്റവും വലിയ പ്രതിരോധം തീർക്കാൻ പഞ്ച്ശീർ മുന്നിലുണ്ടായിരുന്നു. അതിന് ശേഷം 1996 ൽ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോഴും പഞ്ച്ശീർ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ അതിലും ദുഷ്‌കരമായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. 1996 ൽ അധികാരത്തിലെത്തിയത് പോലെ ആയിരുന്നില്ല 2021 ൽ താലിബാന്റെ മുന്നേറ്റം എന്നത് തന്നെയാണ് അതിൽ പ്രധാനം.

9

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കവേ പ്രതിരോധ സേനാ തലവൻ അഹ്മദ് മസൂദ് നടത്തിയ പ്രതികരണം താലിബാൻ വിരുദ്ധരെ ഒന്നടങ്കം ആശങ്കയിലാക്കിയിരുന്നു. താലിബാനുമായി സമാധാന ചർച്ചകൾക്ക് തങ്ങൾ തയ്യാറാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ തങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നും മസൂദ് പറഞ്ഞിരുന്നു. എന്നാൽ, താലിബാൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിന് ശേഷമാണ് പാകിസ്താന്റെ കൂടി സഹായത്തോടെ പഞ്ച്ശീറിൽ അവർ ആക്രമണം ശക്തമാക്കിയത്.

cmsvideo
  താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam
  10

  താലിബാനുമായുള്ള പാകിസ്താന്റെ ബന്ധം ഏറെക്കുറേ വ്യക്തമാണ്. എന്നാൽ ഇത്തരത്തിൽ, താലിബാന് വേണ്ടി സൈനിക സഹായം ചെയ്യുന്ന നിലയിലേക്കുള്ള മാറ്റം ആണ് ആഗോള നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. പ്രത്യേകിച്ചും അഫ്ഗാനിൽ ഒരു സർക്കാർ പോലും രൂപീകരിക്കപ്പെടാത്ത സാഹചര്യത്തിൽ.

  പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് താലിബാനെ നിയന്ത്രിക്കുന്നത് എന്ന് കഴിഞ്ഞ ദിവസവും അമറുള്ള സലേ ആരോപിച്ചിരുന്നു. താലിബാന് നിർദ്ദേശങ്ങൾ ലഭിക്കുന്നത് പാകിസ്താൻ എംബസിയിൽ നിന്നാണെന്നും അഫ്ഗാനിസ്ഥാനെ ഒരു കോളനിയാക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

  താലിബാന്റെ ഐഎസ്‌ഐ ബന്ധം നേരത്തേ തന്നെ പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്. അമേരിക്കൻ അധിനിവേശത്തെ തുടർന്ന് പാക് അതിർത്തിയിലേക്ക് പിൻമാറിയ താലിബാന് എല്ലാ സഹായങ്ങളും ഒരുക്കിനൽകിയിരുന്നത് ഐഎസ്‌ഐ ആണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

  പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  English summary
  Pakistan helped Taliban to capture Panjshir by giving Air Support. Ahmad Massoud Claims 'Pakistan Bombing Panjshir' Along With Taliban In Afghanistan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X