കശ്മീര്‍ പ്രശ്നം: ചൈന അകമഴിഞ്ഞ് സഹായിച്ചു!! എല്ലാം വെളിപ്പെടുത്തി പാക് സൈനിക മേധാവി, എന്‍എസ്ജി!!
പാക് സൈനിക മേധാവി ഖമര്‍ ബജ് വ ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന്, എന്‍എസ്ജി എന്നിവയ്ക്ക് ചൈന നല്കിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു.
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തില്‍ ചൈന നല്കിയ പിന്തുണയെ സ്മരിച്ച് പാകിസ്താന് സൈനിക മേധാവി. ചൈന എക്കാലത്തും പാകിസ്താന് പിന്തുണ നല്‍കിയെന്ന് പ്രഖ്യാപിച്ച പാക് സൈനിക മേധാവി ഖമര്‍ ബജ് വ ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന്, എന്‍എസ്ജി എന്നിവയ്ക്ക് ചൈന നല്കിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. റാവല്‍ പിണ്ടിയില്‍ ചൈനീസ് എംബസിയില്‍ നടന്ന പരിപാടിയില്‍ മുഖ്യാത്ഥിതിയായി ക്ഷണം സ്വീകരിച്ചെത്തിയപ്പോഴായിരുന്നു ബജ് വയുടെ പ്രതികരണം.
ചൈനയും പാകിസ്താനും മേഖലയിലെ തന്ത്ര പ്രധാന സഖ്യരാജ്യങ്ങളാണെന്ന് വ്യക്തമാക്കിയ പാകിസ്താന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും ബജ് വ ചൂണ്ടിക്കാണിച്ചു. പാക് സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും പാക് സൈനിക മേധാവി വ്യക്തമാക്കി.

പരസ്പര വിശ്വാസം, ബഹുമാനം, പരസ്പരം മനസിലാക്കിയും സഹകരണത്തോടെയും കെട്ടിപ്പടുത്തതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും മേഖലയില്‍ സമാധാനം പുലരുന്നതിനുള്ള ശ്രമങ്ങളുമായി ഇരു രാജ്യങ്ങളും മുന്നോട്ടുപോകുമെന്നും ബജ് വ ചടങ്ങില്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ നടപ്പിലാക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴി, പ്രതിരോധ രംഗത്തെ സഹകരണം, നയതന്ത്ര രംഗത്തെ കൂട്ടായ്മകള്‍ എന്നിങ്ങനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ബജ് വ ചൂണ്ടിക്കാണിക്കുന്നു. ഷാങ്ഹായ്, കോര്പ്പറേഷന് ഓര്‍ഗനൈസേഷനില്‍ പാകിസ്താന് സമ്പൂര്‍ണ്ണ അംഗത്വം നല്കിയ നടപടിയും എന്‍എസ്ജിയിലെ അംഗത്വവുമാണ് ചൈനയ്ക്ക് സ്തുതി പാടാന്‍ പാക് സൈനിക മേധാവിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications