അമേരിക്കയെ ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍; വിസാവിലക്കില്‍ കൊണ്ടും കൊടുത്തും ഇരു രാജ്യങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. അമേരിക്കയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പങ്കെടുക്കാനിരിക്കെ സെനറ്റ് ഉപാധ്യക്ഷന്‍ മൗലാനാ ഗഫൂര്‍ ഹൈദരിയ്ക്ക് പാകിസ്താന്‍ വിസ നിഷേധിച്ച നടപടിയെ തുടര്‍ന്നാണിത്. അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭാ യോഗം ബഹിഷ്‌കരിച്ചു.

അമേരിക്ക വിസാ വിലക്ക് ഏര്‍പ്പെടുത്തിയ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കൊപ്പം പാകിസ്താന്‍ ഇല്ലായിരുന്നുവെങ്കിലും പാകിസ്താനും പാകിസ്താന്റെ ഭീകരവാദത്തോടുള്ള അനുകൂലനിലപാടിന് ശക്തമായ തിരിച്ചടി നല്‍കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും സൂചനകളുണ്ട്.

വിസാവിലക്കില്‍ പാകിസ്താനും രക്ഷയില്ല

വിസാവിലക്കില്‍ പാകിസ്താനും രക്ഷയില്ല

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അബ്ദുള്‍ ഗഫൂര്‍ ഹൈദരിയും ലഫ്. ജനറല്‍ സലാഹുദ്ദീന്‍ തിര്‍മിസിയും വിസയ്ക്ക് അപേക്ഷിച്ചത്. ഇസ്ലാമിക് രാഷ്ട്രീയ പാര്‍ട്ടിയായ ജംഇയ്യത്ത് ഉലമാ ഇസ്ലാമിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഹൈദരി. എന്നാല്‍ തിര്‍മിസിയ്ക്ക് വിസ അനുവദിക്കുകയും ഹൈദരിയ്ക്ക് വിസ നിഷേധിക്കുന്ന നടപടിയുമാണ് അമേരിക്കന്‍ എംബസി സ്വീകരിച്ച നടപടി.

ഐക്യരാഷ്ട്ര സഭാ യോഗം ബഹിഷ്‌കരിച്ചു

ഐക്യരാഷ്ട്ര സഭാ യോഗം ബഹിഷ്‌കരിച്ചു

ഹൈദരിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചതോടെ ഐക്യരാഷ്ട്ര സഭായ യോഗത്തില്‍ ക്ഷണിതാക്കള്‍ ആരും തന്നെ പങ്കെടുക്കേണ്ടതില്ലെന്ന് സെനറ്റ് ചെയര്‍മാന്‍ റാസ റബ്ബാനി ആവശ്യപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരിയ്ക്കുള്ള വിസാ വിലക്ക് പിന്‍വലിക്കുന്നതുവരെ ഒരു നയതന്ത്ര ഉദ്യോഗസ്ഥരും അമേരിക്ക സന്ദര്‍ശിക്കരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുസ്ലിം വിലക്ക് വിവാദം

മുസ്ലിം വിലക്ക് വിവാദം

ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും വിസാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പാക് സെനറ്റര്‍ക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയ ഏഴ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും അമേരിക്ക വിസാ വിലക്ക് ഏര്‍പ്പെടുത്തിയ നീക്കം പാകിസ്താനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഭീകരവാദത്തില്‍ പങ്കുണ്ടെങ്കില്‍ വേണ്ട

ഭീകരവാദത്തില്‍ പങ്കുണ്ടെങ്കില്‍ വേണ്ട

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള പാക് രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ മേരിക്ക നടുപ്പിലാക്കണമെന്ന് നേരത്തെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. അല്ലാത്ത പക്ഷം പാകിസ്താന് ഭീകരവാദത്തോടുള്ള ഭക്തി വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

പാകിസ്താന്‍ അമേരിക്കയുടെ വരുതിയില്‍

പാകിസ്താന്‍ അമേരിക്കയുടെ വരുതിയില്‍

പാക് ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനും സംഘടനാ തലവന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കളിലിലാക്കാനും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് അമേരിക്കയുടെ നിര്‍ദേശത്തോടെ തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് ഹാഫിസ് സയീദും ട്വീറ്റ് ചെയ്തിരുന്നു.

English summary
Pakistan lawmakers angry after Maulana Abdul Ghafoor Haideri is denied US visa. Senate chairman Raza Rabbani has threatened to boycott American lawmakers and the US itself
Please Wait while comments are loading...