ബലൂചിസ്ഥാൻ ആക്രമണത്തിന് മറുപടി: ഇറാന്‍ മേഖലയില്‍ തിരിച്ചടി നല്‍കി പാകിസ്താന്‍
ബലൂചിസ്ഥാനില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയുമായി പാകിസ്താന്‍. ഇറാന്റെ പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് പാകിസ്താന്റെ മറുപടി. മേഖലയില്‍ കനത്ത മിസൈല്‍ ആക്രമണമാണ് നടന്നതെന്നാണ് പാകിസ്താനില്‍ നിന്നുള്ള വ്യത്തങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നത്. ബലുചിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ വലിയ വിമർശനമായിരുന്നു പാകിസ്താന്‍ വിദേശ കാര്യമന്ത്രാലയം നടത്തിയത്. സ്വന്തം രാജ്യത്തിന്റെ അതിർത്തിയിലേക്ക് കയറിയിട്ടുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം തകർക്കുന്നതാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ആക്രമണത്തെ തങ്ങളുടെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും "പ്രകോപനരഹിതമായ ലംഘനം" എന്നും പാകിസ്താന്‍ സർക്കാർ വിശേഷിപ്പിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങൾക്കും വിരുദ്ധമാണെന്നും രാജ്യം വ്യക്തമാക്കി. ബലൂചിസ്ഥാനിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച നടന്ന ബലൂചിസ്ഥാനിലെ ആക്രമണം ഇറാന്‍ വിദേശകാര്യ മന്ത്രിയും സമ്മതിച്ചിരുന്നു. ആക്രമണം ഇറാൻ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന ജെയ്‌ഷ് അൽ-അദ്‌ലിനെ ലക്ഷ്യമിട്ടാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. 2012 ൽ സ്ഥാപിതമായ ഒരു സുന്നി തീവ്രവാദ ഗ്രൂപ്പാണ് ജയ്ഷ് ഉൾ-അദ്ൽ അല്ലെങ്കിൽ "ആർമി ഓഫ് ജസ്റ്റിസ്". പാകിസ്ഥാന്‍ കേന്ദ്രമാക്കി ഇറാനില്‍ അടക്കം സംഘടന തീവ്രവാദ പ്രവർത്തനങ്ങള്‍ നടത്തുന്നുവെന്നും ഇറാന്‍ ആരോപിക്കുന്നു. ഇറാഖിലെയും സിറിയയിലെയും സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇവർ നിരന്തരം ആക്രമണങ്ങള്‍ നടത്തുകുയം ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നാലെ ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതും ഇറാൻ അംബാസഡറെ പാകിസ്ഥാനിലേക്ക് മടങ്ങുന്നതിൽ നിന്ന് വിലക്കിയതും ഉൾപ്പെടെയുള്ള ശക്തമായ നയതന്ത്ര നടപടികളും പാകിസ്താന്‍ സ്വീകരിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'ഗുരുതരമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഇറാന്‍ അതിർത്തി പ്രദേശത്തും ആക്രമണം ഉണ്ടാകുന്നത്.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുന്നതായി ഇരു രാജ്യങ്ങളും ആരോപണം നേരിടുന്ന സമയത്താണ് ഇത്തരം ആക്രമണം സംഭവങ്ങളും ഉണ്ടാകുന്നത്. ഏകദേശം 900 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇറാനും പാകിസ്താനും. ഇറാൻ അതിർത്തിയോട് ചേർന്നുള്ള സബ്സ് കോഹ് ഗ്രാമത്തിന് സമീപം അടുത്തിടെ നടന്ന ആക്രമണത്തില്‍ പത്തിലേറെ ഇറാന്‍ പൊലീസുകാർ ഉള്‍പ്പെടെ കൊല്ലപ്പട്ടിരുന്നു.
അതേസമയം, ശക്തമായ ആക്രമണത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന സംഘർഷം കൈകാര്യം ചെയ്യുന്നതിൽ സംയമനം പാലിക്കണമെന്ന് ചൈന ബുധനാഴ്ച ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. "സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കാനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കാനും" ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇറാനോടും പാകിസ്താനോടും അഭ്യർത്ഥിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications