Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താൻ പറഞ്ഞത് പച്ചക്കള്ളം!!ഭീകരരെ കൈമാറിയിട്ടില്ലെന്ന് അഫ്ഗാനിസ്താൻ, ട്രംപിന്റെ ഭീഷണി വെറുതെയായി

കാബൂള്‍: പാകിസ്താന്‍ അഫ്ഗാനിസ്താന് ഭീകരകെ കൈമാറിയെന്ന അവകാശ വാദം തള്ളിക്കളഞ്ഞ് അഫ്ഗാനിസ്താൻ. കഴിഞ്ഞ വർഷം 27 താലിബാൻ- ഹഖാനി നെറ്റ് വർക്ക് ഭീകരരെ കൈമാറിയെന്ന വാദമാണ് അഫ്ഗാനിസ്താന്‍ തള്ളിക്കളഞ്ഞിട്ടുള്ളത്. പാകിസ്താന്‍ ഈ ഭീകരസംഘടനകളിൽ‍പ്പെട്ടെ ഒരാളെപ്പോലും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അഫ്ഗാൻ സര്‍ക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി ടോളോ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ആഗസ്തിൽ സൗത്ത് ഏഷ്യ നയം പ്രഖ്യാപിച്ചപ്പോൾ തന്നെ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിച്ചിരുന്നു.

 പാക് വാദം പൊള്ള

പാക് വാദം പൊള്ള

പാകിസ്താൻ 27 താലിബാൻ- ഹഖാനി നെറ്റ് വർക്ക് ഭീകരെ കൈമാറിയെന്ന പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിന്റെ അവകാശ വാദത്തിന് പിന്നാലെയാണ് അഫ്ഗാന്‍ അധികൃതർ പാകിസ്താനെതിരെ രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താന്‍ ഈ ഭീകരസംഘടനകളിൽ‍പ്പെട്ടെ ഒരാളെപ്പോലും തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അഫ്ഗാൻ സര്‍ക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി ടോളോ റിപ്പോർട്ട് ചെയ്യുന്നു.

27 ഭീകരരെ കൈമാറി!!

27 ഭീകരരെ കൈമാറി!!

അഫ്ഗാനിസ്താനിൽ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തെരീക് ഇ താലിബാൻ അഫ്ഗാനിസ്താനും ഹഖാനി നെറ്റ് വർക്കും പാകിസ്താന്റെ മണ്ണ് ഉപയോഗിക്കുന്നത് പാകിസ്താൻ തടയുമെന്നും പാക് വിദേശകാര്യ വക്താവ് ട്വീറ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 27 ഭീകരരെ അഫ്ഗാനിസ്താന് കൈമാറിയിട്ടുള്ളതെന്നും പാകിസ്താന്‍ ട്വീറ്റിൽ അവകാശപ്പെടുന്നു. 2017 നവംബറിലാണ് ഭീകരരെ കൈമാറിയതെന്നും പാകിസ്താൻ അവകാശപ്പെടുന്നു.

 ട്രംപിന്റെ ഭീഷണി ഫലിച്ചു!!

ട്രംപിന്റെ ഭീഷണി ഫലിച്ചു!!

പാകിസ്താൻ ഭീകരതയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരവാദത്തെ അമര്‍ച്ച ചെയ്യാൻ അമേരിക്ക നീക്കങ്ങളോട് പാകിസ്താൻ സഹകരിക്കുന്നില്ലെന്ന വിമർശനവും ട്രംപ് ഉന്നയിച്ചിരുന്നു. പാകിസ്താൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്താന് നൽ‍കിവന്നിരുന്ന സൈനിക സഹായം ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി 33 ബില്യണ്‍ ഡോളറാണ് പാകിസ്താന് നൽകിവരുന്നതെന്നും പകരം ലഭിച്ചത് കുറേ കള്ളങ്ങൾ മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാണിച്ചിരുന്നു.

ട്രംപിന്റെ താക്കീത്

ട്രംപിന്റെ താക്കീത്


ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും പുതുവർഷ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ 33 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

അമേരിക്ക ചെയ്തുവരുന്നത്

അമേരിക്ക ചെയ്തുവരുന്നത്

അമേരിക്ക 2002 മുതല്‍ തന്നെ പാകിസ്താന് ധനസഹായം നല്‍കിവരുന്നുണ്ടെന്നും ഇനി നല്‍കാനുള്ള 25.5 കോടി രൂപയാണ് മരവിപ്പിച്ചിട്ടുള്ളതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കമെന്നാവശ്യപ്പെട്ടാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുള്ളതെന്നും റദ്ദാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായും യുഎസ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുവർഷ സന്ദേശത്തിൽ പാകിസ്താന് ട്രംപ് ശക്തമായ താക്കീതും നൽകിയിരുന്നു. ഭീകരരെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ നീക്കം.

 നഷ്ടം പാകിസ്താനും

നഷ്ടം പാകിസ്താനും


ഭീകരവാദത്തിന്റെ പേരിൽ‍ പാകിസ്താന് 75,000 സാധാരണക്കാരെയും 6000 സൈനികരെയുമാണ് നഷ്ടമായതെന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ ഏറ്റവുമധികം ആൾനാശമുണ്ടായത് പാകിസ്താനാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം പാകിസ്താന് 123 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നും പാക് വിദേശകാര്യ വക്താവ് അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+