പാകിസ്ഥാനിലെ ആരാധനാലയത്തില്‍ സ്‌ഫോടനം;സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ മരിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് സെഹ്വാന്‍ മേഖലയിലെ ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൂഫി ആരാധനാലയമായ ലാല്‍ ഷഹബാസ് ഖലന്ദറിലാണ് ഫെബ്രുവരി 16 വ്യഴാഴ്ച വൈകീട്ടോടെ സ്‌ഫോടനമുണ്ടായത്.

bombblast

ആരാധനാലയത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ചാവേര്‍ സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായും അതിലേറെ പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലും ലിയാഖത്ത് മെഡിക്കല്‍ കോംപ്ലക്‌സിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
pakistan; several dead and dozenz injured in bomb blast.
Please Wait while comments are loading...