കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഭീകരവേട്ട തുടങ്ങി; 300 അധികം ഭീകരര്‍ പിടിയില്‍

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: താലിബാന്‍ ഭീകരര്‍ക്കെതിരെ പാകിസ്താന്‍ നടപടി തുടങ്ങി. സൈനികരുടെയും പൊലീസുകാരുടെയും സംയുക്ത റെയിഡില്‍ മൂന്നൂറിലധികം ഭീകരരെ പിടികൂടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെന്ന് സംശയിക്കുന്ന വിദേശികളെയും പിടികൂടിയിട്ടുണ്ട്.

ബോംബ് സ്‌ക്വാഡും കമാന്റോകളും ഓപ്പറേഷനില്‍ പങ്കാളികളായി. ഭീകരര്‍ക്കെതിരെയുള്ള ഈ ഓപ്പറേഷന്‍ മുന്നോട്ട് കുറച്ച് ദിവസങ്ങള്‍ കൂടെ തുടരുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പെഷവാറിലെ സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയതിന്റെ തുടര്‍ച്ചയായുള്ള ഭീകരവേട്ട പാകിസ്താനിലും അഫ്ഗാന്‍ അതിര്‍ത്തിയിലുമായി തുടരുകയാണ്.

terrorists

സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്താനില്‍ അഞ്ച് താലിബാന്‍ തീവ്രവാദികള്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ മിസൈല്‍ ആക്രമണത്തില്‍ അല്‍ഖ്വെയ്ദയുടെയും താലിബാന്റെയും അഞ്ച് ഭീകരരും മരിച്ചു.

പാക് താലിബാന്‍ തലവന്‍ മുല്ല ഫസലുദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. പെഷവാറില്‍ നിന്ന് 18 കിലോമിറ്റര്‍ അകലെയുള്ള ഷാബ്കഡാറില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് പോലീസും സൈനികരും തിരച്ചില്‍ നടത്തിയിരുന്നു.

English summary
Over 300 terror suspects, including some foreigners, have been nabbed by security agencies in Pakistan's capital city during joint operations, a media report said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X