കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ പ്രതിഷേധം; ഇരുപത്തിയഞ്ചുകാരന്റെ വധശിക്ഷ റദ്ദാക്കി

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: പെഷവാര്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം വധശിക്ഷയ്ക്ക് വിധിച്ചവരെയെല്ലാം ശിക്ഷയ്ക്ക് വിധേയരാക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന് തിരിച്ചടി. ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങിയ പാക് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ വധശിക്ഷ മരവിപ്പിച്ചു.

2004ല്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷഫ്ഖത്ത് ഹുസൈന്റെ വധശിക്ഷയാണ് 30 ദിവസത്തേക്ക് പാക്കിസ്ഥാന്‍ മാറ്റിവെച്ചത്. കുറ്റം ചെയ്യുമ്പോള്‍ ഷഫ്ഖത്തിന് 14 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു എന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി മുഖവിലക്കെടുക്കാതെയാണ് ഷഫ്ഖത്തിന് വധശിക്ഷ വിധിച്ചത്.

execution-pakistan

വിധി വന്നശേഷം 10 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞശേഷമാണ് വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മറു ചില സംഘടനകളും പ്രതിഷേധവുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെയാണ് വ്യാഴാഴ്ച നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവെച്ചത്.

പെഷാവര്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം 48 പേരെ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 21 പേരെയാണ് വധശിക്ഷയ്ക്കിരയാക്കിയത്.

English summary
Pakistan to Stop Execution of 25-Year-Old Man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X