Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വന്‍ അപകടം. രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധ് പ്രവിശ്യയിലെ റേട്ടി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. സര്‍ സയ്യിദ് എക്‌സ്പ്രസും മില്ലന്റ് എക്‌സ്പ്രസുമാണ് അപകടത്തില്‍പ്പെട്ടത്.

p

തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്നു സര്‍ സയ്യിദ് എക്‌സ്പ്രസ്. കറാച്ചിയില്‍ നിന്ന് സര്‍ഗോധയിലേക്ക് പോകുകയായിരുന്നു മില്ലന്റ് എക്‌സ്പ്രസ്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പാളം തെറ്റി. മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികള്‍ തലകീഴായി മറിഞ്ഞു. 14 ബോഗികള്‍ പാളംതെറ്റിയെന്നും എട്ട് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു എന്നും ഗോത്കി ഡെപ്യൂട്ടി കമ്മീഷണര്‍ ഉസമാന്‍ അബ്ദുല്ല ജിയോ ന്യൂസിനോട് പറഞ്ഞു.

ഗോത്കി, ദര്‍കി, ഒബാരോ, മിര്‍പൂര്‍, മതിലോ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെയെല്ലാം അപകടത്തില്‍പ്പെട്ടവരെ എത്തിച്ചിട്ടുണ്ട്. അവധിയില്‍ പോയിരുന്ന ആരോഗ്യപ്രവര്‍ത്തകരെയെല്ലാം തിരിച്ചുവിളിച്ചു. ബോഗികള്‍ക്കുള്ളില്‍ ചില യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയം. 15 പേര്‍ കുടുങ്ങിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റോഹ്രിയില്‍ നിന്ന് യാത്രക്കാര്‍ക്ക് വേണ്ട വസ്തുക്കളുമായി മറ്റൊരു ട്രെയിന്‍ പുറപ്പെട്ടിട്ടുണ്ട്. എന്താണ് അപകട കാരണം എന്ന് വ്യക്തമല്ലെന്ന് ഉസ്മാന്‍ അബ്ദുല്ല പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
    പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+