കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാരൊക്കെ ഇങ്ങനെ ചെയ്താലോ... മാലിന്യം പുഴയില്‍ തള്ളുന്ന നടിയുടെ വീഡിയോ വൈറല്‍

Google Oneindia Malayalam News

മാലിന്യം പൊതുസ്ഥലത്ത് തള്ളരുതെന്ന് മിക്കയിടങ്ങളിലും ബോര്‍ഡുകള്‍ കാണാറുണ്ട്. അധികൃതരുടെ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ലഭിക്കുന്നതും പതിവാണ്. മാലിന്യ സംസ്‌കരണം ലോകത്തെ എല്ലാ രാജ്യങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.

Recommended Video

cmsvideo
സോഷ്യൽമീഡിയ ഒന്നാകെ ചോദിക്കുന്നു 'നടിമാരൊക്കെ ഇങ്ങനെ ചെയ്താലോ' |Viral

മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുജന സഹകരണമില്ലാതെ ഒന്നും വിജയിക്കില്ല. പ്രമുഖരായ വ്യക്തികള്‍ പോലും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാണ്. നടി മാലിന്യം പുഴയില്‍ തള്ളുന്നതാണ് വീഡിയോയില്‍. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്....

1

പാകിസ്താനി നടി റിഷാം മാലിന്യം പുഴയില്‍ തള്ളുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറിലെത്തി പ്ലാസ്റ്റിക് മാലിന്യം പുഴയിലേക്ക് എറിയുകയാണവര്‍. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ നടി പ്രതികരണവുമായി രംഗത്തുവന്നു. താന്‍ മീനുകള്‍ക്ക് തീറ്റ കൊടുക്കുകയാണ് ചെയ്തതെന്നായിരുന്നു വാദം. പ്രതിഷേധം തുടര്‍ന്നതോടെ നടി ഒടുവില്‍ മാപ്പ് പറഞ്ഞു.

2

കാറില്‍ നിന്ന് നടി പുറത്തിറങ്ങുന്നതും പ്ലാസ്റ്റിക് ബാഗില്‍ നിന്ന് പൊതികള്‍ എടുത്ത് പുഴയിലേക്ക് എറിയുന്നതുമാണ് വീഡിയോയില്‍. റൊട്ടി പോലുള്ള ഭക്ഷണ വസ്തു കഷ്ണങ്ങളാക്കിയാണ് എറിയുന്നത്. ശേഷം ചില പ്ലാസ്റ്റിക് കവറുകളും പുഴയിലേക്ക് എറിയുന്നത് കാണാം. ഒന്നിലധികം വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ചീറിപ്പായും ഹറമൈന്‍ എക്‌സ്പ്രസ്; 300 കിലോമീറ്റര്‍ വേഗത, മക്ക-മദീന വെറും 2.20 മണിക്കൂര്‍ചീറിപ്പായും ഹറമൈന്‍ എക്‌സ്പ്രസ്; 300 കിലോമീറ്റര്‍ വേഗത, മക്ക-മദീന വെറും 2.20 മണിക്കൂര്‍

3

പ്രളയത്തെ അതിജീവിച്ച് വരികയാണ് പാകിസ്താന്‍. ആയിരത്തിലധികം പേരാണ് പ്രളയത്തില്‍ മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ കെടുതി നേരിട്ടു. മാത്രമല്ല, വലിയ തോതില്‍ ഭക്ഷ്യ പ്രതിസന്ധിയും പാകിസ്താന്‍ നേരിടുന്നുണ്ട്. ഈ വേളയിലാണ് പുഴയില്‍ ഭക്ഷ്യ വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും എറിയുന്ന നടിയുടെ വീഡിയോ പുറത്തായതും പ്രതിഷേധത്തിന് കാരണമായതും.

കോണ്‍ഗ്രസില്‍ പുതിയ മാറ്റം; 25 വര്‍ഷത്തിന് ശേഷം... 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കുംകോണ്‍ഗ്രസില്‍ പുതിയ മാറ്റം; 25 വര്‍ഷത്തിന് ശേഷം... 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കും

4

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല നടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രമുഖ സെലിബ്രിറ്റികളും നടിയെ വിമര്‍ശിച്ചു. റിഷാമിന്റെ നടപടി മോശമായി എന്ന് പ്രശസ്ത ഗായിക മീഷ ഷാഫി പ്രതികരിച്ചു. ചില രാഷ്ട്രീയ നേതാക്കളും നടിക്കെതിരെ രംഗത്തുവന്നു. ഇതോടെ നടി മാപ്പ് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. മാനുഷികമായ തെറ്റാണ് സംഭവിച്ചത്. ഇനി ആവര്‍ത്തിക്കില്ലെന്ന് നടി പറഞ്ഞു.

English summary
Pakistani Actress Resham Apologised After Video in Which Throwing Plastic Waste Into River Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X