കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് കരസേന മേധാവിയുടെ മാരത്തോൺ ചർച്ച; സുരക്ഷ കാര്യങ്ങൾ... ലക്ഷ്യം തിരിച്ചടി?

  • By Akshay
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഉന്നത ഉദ്യോഗസ്ഥരുമായി പാക്ക് കരസേന മേധാവിയുടെ മരത്തൺ ചർച്ചയെന്ന് റിപ്പോർട്ട്. കശ്മീരിലെ നിയന്ത്രണ രേഖയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ചർച്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരസേനാ മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‌വയാണ് രാജ്യത്തെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ നിർണായക യോഗം വിളിച്ചത്.

ചർച്ചയിൽ എന്തെങ്കിലും തിരിച്ചടിയാണോ പാകിസ്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. പതിവിനു വിപരീതമായി, സൈന്യത്തിന്റെ മാധ്യമ വിഭാഗം ഐഎസ്പിആർ (ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്) ഔദ്യോഗിക പ്രസ്താവന ഇറക്കിയില്ലെന്നതും ശ്രദ്ധേയമാണ്. ഉന്നത സൈനിക ഉദ്യോസ്ഥരുമായുള്ള ചർച്ച ഏഴു മണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Qamar Javed Bajwa

ഇന്ത്യയിൽനിന്നുള്ള പ്രകോപനങ്ങൾ നിയന്ത്രിക്കണമെന്ന തരത്തിലും ചർച്ചകളുണ്ടായെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സേന പ്രദേശവാസികളെ ആക്രമിക്കുന്നുവെന്ന ആരോപണവുമുയർന്നു. പ്രകോപനങ്ങളോട് ഏതെല്ലാം തരത്തിൽ പ്രതികരിക്കണമെന്നുള്ള നിർദേശങ്ങളാണ് സൈനിക മേധാവി കൈമാറിയതെന്നാണ് സൂചന.‌

നിയന്ത്രണ രേഖയിലെ സാഹചര്യങ്ങളാണു പ്രധാനമായും ചർച്ചയായത്. ജനറൽ ബജ്‍വയുടെ കാബുൾ സന്ദർശനത്തിനു മുന്നോടിയായാണ് യോഗം ചേർന്നത്. കശ്മീരിലെ സാഹചര്യങ്ങളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണ രേഖയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പുതിയ നീക്കങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് പാകിസ്താൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

English summary
Pakistan Army chief General Qamar Javed Bajwa reviewed the security challenges facing the country, including the situation along the Line of Control, with top commanders during a marathon meeting here, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X