പാനമ അഴിമതിക്കേസ്, നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്, വിദേശത്ത് നിന്ന് മടങ്ങി വന്നാൽ അറസ്റ്റ്

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാനമ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതിയുടെ അറസ്റ്റ് വാറണ്ട്.
പലതവണ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി. പാക് നിയമം അനുസരിച്ച് വിദേശത്തു നിന്ന് മടങ്ങി വന്നാലുടന്‍ ഷെരീഫിനെ അറസ്റ്റു ചെയ്യാം. അല്ലെങ്കില്‍ അറസ്റ്റിൽ നിന്ന് ഒഴിവാകാൻ നവംബര്‍ മൂന്നിനു മുന്‍പ് ജാമ്യം നേടേണ്ടിവരും.

ആദ്യം പ്രവർത്തകരുടെ മനസിലെ മാലിന്യം നീക്കു, ശേഷം താജ്മഹൽ, യോഗിയെ പരിഹസിച്ച് ഉവൈസി

navas sherif

അതേസമയം ഭാര്യ ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്നതിനാൽ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന ഷെരീഫ് കോടതി അഭ്യർഥിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളിയിരുന്നു. നവംബര്‍ മൂന്നിന് കേസില്‍ വാദം തുടരും.പാനമ കേസുമായി ബന്ധപ്പെട്ട് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.

2016 നവംബറിലാണു പാക് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ കോടതി സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബർ 17നാണു സുപ്രീംകോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങിയത്.

English summary
A Pakistani judge has issued an arrest warrant against former Prime Minister Nawaz Sharif after he failed to appear in court to face corruption charges

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്