പാകിസ്താനില്‍ ഇന്ത്യന്‍ സീരിയലുകള്‍ക്കുള്ള വിലക്ക് നീങ്ങി:ഗ്ലോബല്‍ വില്ലേജില്‍ നിയന്ത്രണമെന്തിന്!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ത്യന്‍ ടിവി സീരിയലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. ചൊവ്വാഴ്ചയാണ് പാക് കോടതി സീരിയലുകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ലോകം ഗ്ലോബല്‍ ആയിക്കഴിഞ്ഞ സാഹചര്യത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ത്ത് സാധ്യയില്ലെന്ന് പാക് ദിനപത്രം ദി ഡോണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അശ്ലീല ഘടകങ്ങളോ പാക് വിരുദ്ധ സന്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാമെന്നും പൂ‍ര്‍ണ്ണമായി വിലക്കേര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍സൂര്‍ അലി ഷാ നിരീക്ഷിച്ചു.

പാകിസ്താനിലെ പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നേരത്തെ ഇന്ത്യന്‍ ടിവി സീരിയലുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന്‍റെ വിലക്കിന് നിയമസാധുതയില്ലാത്തതാണെന്നും ലാഹോര്‍ ഹൈക്കോടതി നിരീക്ഷിച്ചു. ഉറി ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് പാക് സര്‍ക്കാര്‍ ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

-tribunal

എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ടിവി ഡ്രാമകള്‍ക്കുള്ള നിയന്ത്രണം നീക്കിയിട്ടില്ല. ഇന്ത്യ പാക് ചാനലുകള്‍ക്ക് സമാന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാക് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

English summary
A Pakistani court on Tuesday lifted a ban on the airing of Indian television serials in the country saying "the world has become a global village" and asking how long "unreasonable restrictions" can be imposed, reported Dawn.
Please Wait while comments are loading...