കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ തിരിച്ചെത്തിയിരിക്കെ വ്യത്യസ്തമായ റിപ്പോര്‍ട്ട് പുറത്ത്. പാകിസ്താനില്‍ ഒരു വ്യോമസേനാ പൈലറ്റിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ത്യ-പാക് വെടിവെപ്പിനിടെ സൈനിക വിമാനം തകര്‍ന്ന വേളയില്‍ പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ വീണ വ്യോമസേനാ പൈലറ്റിനെയാണ് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. വിമാനം വീണത് പാക് അധീന കശ്മീരിലായിരുന്നു.

ജനങ്ങള്‍ക്ക് മുമ്പില്‍പ്പെട്ട പൈലറ്റ് ഇന്ത്യക്കാരനാണെന്ന് അവര്‍ ധരിച്ചു. ഉടന്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ സത്യം അറിഞ്ഞത് അല്‍പ്പം വൈകിയാണ്. പൈലറ്റ് ഇന്ത്യന്‍ വ്യോമസേനാംഗമായിരുന്നില്ല. പാകിസ്താന്റെ വ്യോമസേനാ വിങ് കമാന്റര്‍ ഷെഹ്‌സാദുദ്ദീനായിരുന്നു. ജനക്കൂട്ടം ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ....

വിങ് കമാന്റര്‍ അഭിനന്ദന്‍

വിങ് കമാന്റര്‍ അഭിനന്ദന്‍

ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ വീരപരിവേഷത്തോടെ വാഗ അതിര്‍ത്തി വഴി രാജ്യത്തേക്ക് തിരിച്ചെത്തിയ വേളയിലാണ് പുതിയ വിവരം പുറത്തുവന്നത്. പാകിസ്താന്റെ എഫ്-16 യുദ്ധ വിമാനത്തിലെ പൈലറ്റ് വിങ് കമാന്റര്‍ ഷെഹ്‌സാദുദ്ദീനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയയായിരുന്നു സംഭവം.

അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പ്

അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പ്

ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പ് നടന്നിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് പാക് വ്യോമ സേന ആക്രമണം നടത്തി. ബോംബുകള്‍ വര്‍ഷിച്ചു. ഈ വേളയിലാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്. ഇന്ത്യന്‍ തിരിച്ചടി ശ്കതമായ വേളയില്‍ പാകിസ്താന്‍ സൈ്‌ന്യം തിരിച്ചുപോകുകയായിരുന്നു.

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങളാണ് ഇന്ത്യയില്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരു വിമാനത്തിന്റെ പൈലറ്റായിരുന്നു വിങ് കമാന്റര്‍ ഷെഹ്‌സാദുദ്ദീന്‍. ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് പാക് വിമാനം തകര്‍ന്നു. പൈലറ്റ് സാഹസികമായി പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

ജനക്കൂട്ടം ആക്രമിച്ചു

ജനക്കൂട്ടം ആക്രമിച്ചു

പൈലറ്റ് ഷെഹ്‌സാദുദ്ദീന്‍ വീണത് പാക് അധീന കശ്മീരിലായിരുന്നു. ഇദ്ദേഹം ഇന്ത്യന്‍ സൈനികനാണെന്നാണ് ജനങ്ങള്‍ കരുതിയത്. തുടര്‍ന്ന് മര്‍ദ്ദനവും ആരംഭിച്ചു. താന്‍ ഇന്ത്യന്‍ പൈലറ്റല്ല എന്ന് ഷെഹ്‌സാദ് പറഞ്ഞെങ്കിലും ജനക്കൂട്ടം ആക്രമണം നിര്‍ത്തിയില്ല.

പാക് സൈന്യത്തിനും പിഴച്ചു

പാക് സൈന്യത്തിനും പിഴച്ചു

പാക് അധീന കശ്മീരിലെ ലാം താഴ്‌വരയിലാണ് ഷെഹ്‌സാദുദ്ദീന്‍ പാരച്യൂട്ട് വഴി ഇറങ്ങിയത്. ഇദ്ദേഹം എയര്‍ മാര്‍ഷലിന്റെ മകനാണ്. ഷെഹ്‌സാദുദ്ദീന്‍ വീണ വിമാനം ഇന്ത്യയുടേതാണ് എന്നാണ് പാക് സൈന്യവും ആദ്യം കരുതിയത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തുവെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു.

പാകിസ്താന്റെ വാദം ഇങ്ങനെ

പാകിസ്താന്റെ വാദം ഇങ്ങനെ

ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ സൈന്യം വെടിവച്ചിട്ടുവെന്നാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ബുധനാഴ്ച പറഞ്ഞത്. രണ്ട് ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്നും ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷെഹ്‌സാദും അഭിനന്ദനും

ഷെഹ്‌സാദും അഭിനന്ദനും

ഇന്ത്യയുടെ രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പാക് സൈന്യം അറിയിച്ചത്. ഒന്ന് അഭിനന്ദനായിരുന്നു. മറ്റൊന്ന് ഷെഹ്‌സാദുദ്ദീനും. ഇയാളെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിടിയിലായ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റി എന്നും പാക് സൈന്യം അറിയിച്ചിരുന്നു.

പ്രസ്താവന തിരുത്തി

പ്രസ്താവന തിരുത്തി

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷെഹ്‌സാദുദ്ദീന്‍ പീന്നിട് മരിച്ചു. ഇയാള്‍ പാക് സൈനികനാണെന്ന് വൈകിയാണ് പാക് സൈന്യം പോലും അറിഞ്ഞത്. അവര്‍ പിന്നീട് പ്രസ്താവന തിരുത്തി. ഒരു ഇന്ത്യന്‍ സൈനികനാണ് കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യന്‍ സൈന്യം അറിയിച്ചത്

ഇന്ത്യന്‍ സൈന്യം അറിയിച്ചത്

ഇന്ത്യയുടെ ഒരുവിമാനം തകര്‍ന്നുവെന്നും ഒരു പൈലറ്റിനെ കാണാതായിട്ടുണ്ടെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. അഭിനന്ദന്റെ കാര്യമാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. രണ്ടു പൈലറ്റ്് ഇന്ത്യയ്ക്ക് നഷ്ടമായി എന്ന വാര്‍ത്തകള്‍ പ്രതിരോധ വൃത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

വാര്‍ത്ത പുറംലോകം അറിഞ്ഞത് ഇങ്ങനെ

വാര്‍ത്ത പുറംലോകം അറിഞ്ഞത് ഇങ്ങനെ

ഇന്ത്യന്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിച്ചാണ് ജനങ്ങള്‍ ഷെഹ്‌സാദുദ്ദീനെ ആക്രമിച്ചതത്രെ. സത്യം അറിഞ്ഞപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. ഈ സംഭവം ലണ്ടന്‍ കേന്ദ്രമായുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് പുറത്തുവിട്ടത്. ഷെഹ്‌സാദുദ്ദീന്റെ ബന്ധുക്കളാണ് ഖാലിദ് ഉമറിനോട് സംഭവം വിശദീകരിച്ചത്.

അഭിനന്ദന്‍ ദില്ലിയില്‍

അഭിനന്ദന്‍ ദില്ലിയില്‍

പാകിസ്താന്റെ കസ്റ്റഡിയില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയിരുന്നു. അദ്ദേഹത്തിന് വൈദ്യ പരിശോധന നടത്തി. നടപടിക്രമങ്ങളുടെ ഭാഗമായുള്ള ചോദ്യം ചെയ്യലുണ്ടാകും. ദില്ലിയിലെത്തിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും. നടന്ന സംഭവങ്ങള്‍ ചോദിച്ചറിയും.

ബിന്‍ലാദന്റെ മകന് പത്ത് ലക്ഷം ഡോളര്‍ വില; പൗരത്വം റദ്ദാക്കി സൗദി അറേബ്യ, വളരുന്ന 'ഭീകരവാദി'ബിന്‍ലാദന്റെ മകന് പത്ത് ലക്ഷം ഡോളര്‍ വില; പൗരത്വം റദ്ദാക്കി സൗദി അറേബ്യ, വളരുന്ന 'ഭീകരവാദി'

English summary
Pakistani F-16 pilot was mistaken to be an Indian, lynched by his own: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X