കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരന്‍ 43.15 കോടിരൂപ നേടിയത് വീഡിയോ ഗെയിമിലൂടെ

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: വീഡിയോ ഗെയിം ഇന്നത്തെ തലമുറക്കാരുടെ ഇഷ്ട വിനോദമാണ്. എന്നാല്‍, ഇതിനെ വാശിയേറിയ മത്സരമായി കാണുന്നവരും ഉണ്ട്. വീഡിയോ ഗെയിം കളിച്ച് കോടികള്‍ സമ്പാദിക്കുന്നവരെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ ഇനി ഒരു പതിനാറുകാരനും കൂടെയുണ്ട്. സുമൈല്‍ ഹസന്‍ എന്ന പതിനാറുകാരന്‍ വീഡിയോ ഗെയിമുകളിലൂടെ ഇതുവരെ നേടിയെടുത്തത് 43.15 കോടി രൂപയാണ്.

ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് സുമൈല്‍. പാക്കിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സുമൈല്‍ ഒരു കൊച്ചു കോടീശ്വരനാണ് ഇപ്പോള്‍. വീഡിയോ ഗെയിം രംഗത്തെ സൂപ്പര്‍സ്റ്റാര്‍ എന്നാണ് സുമൈലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡിഫന്‍സ് ഓഫ് ദി ഏന്‍ഷ്യന്‍സ് വീഡിയോ ഗെയിം ച്യാമ്പന്‍ഷിപ്പിലാണ് സുമൈല്‍ കോടികള്‍ നേടിയെടുത്തത്.

videogame

മത്സരം അവസാനിക്കുന്നില്ല, വീറും വാശിയുമോടെ അടുത്ത അങ്കത്തട്ടിനു തയ്യാറെടുക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. അടുത്താഴ്ച നടക്കുന്ന 60 ലക്ഷം ഡോളര്‍ സമ്മാനത്തുക വരുന്ന മത്സരത്തിലും സുമൈല്‍ പങ്കെടുക്കും. ഏഴ് വയസ്സുമുതലേ സുമൈല്‍ ഗെയിം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഇപ്പോള്‍ ഏതു ലെവലിലുള്ള ഗെയിമും സുമൈല്‍ അനായാസം കളിച്ച് വിജയിക്കും. കഴിഞ്ഞ വര്‍ഷമാണ് സുമൈലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. ബിസിനസുകാരനായ പിതാവും മാതാവും അഞ്ച് സഹോദരങ്ങളും അടങ്ങിയ കുടുംബമാണ് സുമൈലിന്റേത്.

English summary
This Pakistani Teenager Sumail Hassan Just Made A Million Dollars Playing Video games
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X