കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് പ്രധാനമന്ത്രി

  • By അക്ഷയ്‌
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മുന്‍ പാക് പ്രധാമന്ത്രി പര്‍വേസ് മുഷറഫ്. ആഗോളതലത്തില്‍ പാകിസ്ഥാന ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രതിരോധത്തിലായ സാഹചര്യത്തലായിരുന്നു മുഷറഫിന്റെ പ്രസ്താവന.

ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ അമേരിക്കയും റഷ്യയുള്‍പ്പെടയുള്ള രാജ്യങ്ങള്‍ പാകിസ്ഥാനിലെ ഭീകരവാദത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നവാസ് ഷെരീഫിനെതിരെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവരുന്നത്. നവംബറില്‍ ഇസ്ലാമാബാദില്‍ നടത്താനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് എട്ടില്‍ ആറ് സാര്‍ക്ക് രാജ്യങ്ങളും പിന്മാറുകയും ചെയ്തിരുന്നു.

Pervez Musharraf

പാക് ദിനപത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതിമുട്ടുകയാണെന്നും 3500 കോടി ഡോശര്‍ കടമെടുത്ത് ചെലവഴിച്ചിട്ടും രാജ്യത്ത് ഒരു വന്‍ പദ്ധതി പോലും പൂര്‍ത്തിയായിട്ടില്ലെന്നും മുഷറഫ് കുറ്റപ്പെടുത്തി.

English summary
Even as Islamabad becomes an international pariah following the Uri terror attack+ , Pakistan's former Prime Minister Pervez Musharraf has blamed the Nawaz Sharif government's "wrong policies" for its global isolation+ , Dawn reported today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X