കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരും

Google Oneindia Malayalam News

ദില്ലി; പാകിസ്താനെ ഗ്രേ പട്ടികയിൽ തന്നെ നിലനിർത്താൻ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ്എടിഎഫ് തിരുമാനിച്ചു.ടാസ്‌ക് ഫോഴ്‌സ് നിശ്ചയിച്ച 27 വ്യവസ്ഥകളും പാലിക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

27 വ്യവസ്ഥകളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാൻ പൂർത്തിയാക്കിയതെന്നും എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്ലാമാബാദ് തയ്യാറായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കുവെന്നും സംഘടന വ്യക്തമാക്കി. വ്യവസ്ഥകൾ പാലിക്കാൻ അവർക്ക് അവസരം നൽകുകയാണ്. അതിന് തയ്യാറായില്ലേങ്കിൽ അവർ കരിമ്പട്ടികയിൽ തള്ളപ്പെടും, എഫ്എടിഎഫ് വ്യക്തമാക്കി.

 imran-khan-156552114

27 ഇനങ്ങളിൽ 21 എണ്ണം പാകിസ്ഥാൻ പൂർത്തിയാക്കിയതായി എഫ്‌എ‌ടി‌എഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു. "തീർച്ചയായും ലോകം സുരക്ഷിതമായിത്തീർന്നിരിക്കുന്നു എന്നാണ് ഇതിനർത്ഥം. എന്നാൽ അവശേഷിക്കുന്ന 6 ഇനങ്ങൾ വളരെ ഗുരുതരമായ കുറവുകളാണ്, അവ ഇപ്പോഴും നന്നാക്കേണ്ടതുണ്ട്, അപകടസാധ്യതകൾ പോയിട്ടില്ല. മറ്റ് ആറ് വ്യവസ്ഥകൾ കൂടി പാലിക്കാൻ പാകിസ്താൻ ഭരണകുടം പരമാവധി ശ്രമിക്കണം,"അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ, അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്), ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ‌ഡി‌ബി), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് പാകിസ്താന് സാമ്പത്തിക സഹായം ലഭിക്കില്ല, ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്റെ സ്ഥിതി കൂടിതൽ മോശമാകും.

നിലവിൽ വ്യവസ്ഥകൾ പൂർത്തിയാക്കാൻ നാല് മാസം കൂടിയാണ് നിരീക്ഷണ സമിതി നൽകിയിരിക്കുന്നത്. 12 വോട്ടുകളാണ് കരിമ്പട്ടികയിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ആവശ്യം.
പട്ടികയിലേക്ക് തള്ളപ്പെടുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്താന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്താനെ പിന്തുണയ്ക്കുന്നുണഅട്.2018 മുതലാണ് പാകിസ്താനെ എഫ്ടഎടിഎ ഗ്രേലിസ്റ്റിൽ പെടുത്തിയത്.

English summary
pakisthan to remain in FATF grey list ,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X