ഐസിസ് പലസ്തീനിലേക്ക് താവളം മാറ്റുന്നു? സിറിയയിലും ഇറാഖിലും രക്ഷയില്ല, യുദ്ധഭൂമി ഒരുങ്ങുന്നു!!

  • Written By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: സിറിയയിലും ഇറാഖിലും ശക്തമായ തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് പലസ്തീനിലേക്ക് താവളം മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഈജിപ്തിലെ സിനായ് മേഖലയില്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം കൂടിയായതോടെയാണ് പലസ്തീന്‍, ഇസ്രായേല്‍ മേഖലകളിലേക്ക് കൂടുമാറാന്‍ അവര്‍ തീരുമാനിച്ചത്.

ഇസ്രായേല്‍ പോലീസ് അടുത്തിടെ ഐസിസുമായി ബന്ധമുണ്ടെന്നാരോപിച്ച് ചില യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ 83 അറബ് യുവാക്കളാണ് ഐസിസ് ബന്ധത്തിന്റെ പേരില്‍ ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും പിടിയിലായതെന്ന് ഹാരറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഐസിസുമായി ഓണ്‍ലൈന്‍ ബന്ധം

വിദേശത്തുള്ള ഐസിസ് പ്രവര്‍ത്തകരുമായി ഇന്റര്‍നെറ്റ് വഴി ബന്ധം സ്ഥാപിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നും പോലീസ് പറയുന്നു. ഐസിസില്‍ ചേരാന്‍ ഇറാഖിലേക്കും സിറിയയിലേക്കും പുറപ്പെടാന്‍ നില്‍ക്കവെ അറസ്റ്റിലായവരും ഇക്കൂട്ടത്തിലുണ്ട്.

അറസ്റ്റിലായവര്‍ സലഫികള്‍

എന്നാല്‍ അറസ്റ്റിലായ ചിലര്‍ ഐസിസില്‍ പ്രവര്‍ത്തിച്ച് നാട്ടില്‍ മടങ്ങിയെത്തിയവരായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പലസ്തീന്‍ അതോറിറ്റി വെസ്റ്റ് ബാങ്കില്‍ നിന്ന് 22 സലഫികളെയാണ് പിടികൂടിയത്. ഇസ്രായേലികളുടെ കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതിനായിരുന്നു ഇത്. ഇവര്‍ക്കും ഐസിസ് ബന്ധമുണ്ടെന്നാണ് സംശയം.

ഐസിസും പലസ്തീനും ഒത്തുപോവില്ല

ഗസയില്‍ കഴിഞ്ഞാഴ്ച നിരവധി സലഫികളെ ഹമാസ് പിടികൂടി. ഇവര്‍ക്കൊപ്പം അറസ്റ്റിലായ കുട്ടികളെ ഹമാസ് വിട്ടയച്ചിരുന്നു. ഐസിസിന്റെ ആശയത്തോട് ഒട്ടും യോജിക്കുന്നതല്ല പലസ്തീനിലെ സാഹചര്യങ്ങളെന്ന് അല്‍ ഉമ്മ ഓപണ്‍ യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകനായ പ്രഫസര്‍ ഹുസ്സാം അല്‍ ദജാനി പറഞ്ഞു.

 ഐസിസ് ബന്ധമുള്ളവരുടെ അറസ്റ്റ്

ഐസിസ് ആശയമുള്ളവര്‍ ഗസയും വെസ്റ്റ് ബാങ്കും വിട്ട് ഇറാഖിലേക്കും സിറിയയിലേക്കും സിനായ് മേഖലയിലേക്കും പോവുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പോകാന്‍ ശ്രമിച്ചവരും തിരിച്ചു വന്നവരുമായ നിരവധി പേരെ പലസ്തീന്‍ പോലീസ് പിടികൂടിയെന്ന് അല്‍ ദജാനി വ്യക്തമാക്കി.

ഇസ്രായേല്‍ നടപടി ഐസിസിനെ വളര്‍ത്തും

എന്നാല്‍ ഗസക്കെതിരായ ഇസ്രായേല്‍ ഉപരോധം ഐസിസിന് വളരാന്‍ സാഹചര്യമൊരുക്കിയേക്കാം. വളരെ നിരാശരായ ഒരു ജനവിഭാഗമാണ് ഗസയിലുള്ളത്. ഇസ്രായേല്‍ ആക്രമണവും ഉപരോധവും അവരെ പരമ ദരിദ്രരാക്കിയിരിക്കുന്നു. കൂടാതെ പട്ടിണിയും, ഇതൊക്കെ തീവ്രമായ ചിന്താഗതിയിലേക്ക് യുവാക്കളെ നയിച്ചേക്കാമെന്ന് അല്‍ ദജാനി പറയുന്നു.

പലസ്തീനില്‍ സലഫി സംഘങ്ങള്‍

ഈജിപ്തിലെ സിനായ്, ലിബിയയിലെ ദെര്‍ന, സിറിയയിലെ റഖ, ഇറാഖിലെ മൊസൂള്‍ എന്നിവിടങ്ങളില്‍ ഐസിസ് സജീവമാണെങ്കിലും പലസ്തീനില്‍ നിലവിലില്ലെന്നാണ് സംഘടനയുമായി ബന്ധപ്പെട്ട യുവാക്കളെ ഉദ്ധരിച്ച് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഐസിസിനെ അനുകൂലിക്കുന്ന സലഫി വിഭാഗങ്ങള്‍ പലസ്തീനില്‍ നിരവധിയാണെന്ന് സലഫി പ്രസ്താനത്തിന്റെ നേതാവ് അബു അല്‍ഐന അന്‍സാരി പറഞ്ഞു.

വിഷയത്തില്‍ ഹമാസ് പറയുന്നത്

ഐസിസുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗസയ്ക്ക് ഭീഷണിയാവുമെന്ന് തോന്നിയവരെ മാത്രമാണ് പിടികൂടിയതെന്നും ഗസാ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസം അല്‍ മോണിറ്ററിനോട് പറഞ്ഞു. ഇസ്രായേല്‍ അധിനിവേശത്തോട് പോരാടുക മാത്രമാണ് പലസ്തീനിലെ സായുധ സംഘങ്ങളുടെ ലക്ഷ്യമെന്നും അല്ലാതെ വിദേശരാജ്യങ്ങളില്‍ പ്രശ്‌നമുണ്ടാക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
As the war on the Islamic State (IS) is ongoing in Syria and Iraq and fierce battles between IS and the Egyptian army in the Sinai Peninsula continue, IS seems to be shifting its attention toward the Palestinian territories and Israel. On Feb. 26, Israeli newspaper Haaretz said that Israel had arrested in Israeli and West Bank cities 83 Arabs affiliated with IS in 2016, after they were caught communicating online with IS members abroad and planned to carry out attacks in Israel.
Please Wait while comments are loading...