ഐക്യസന്ദേശവുമായി യാസര്‍ അറഫാത്തിന്റെ അനുസ്മരണച്ചടങ്ങില്‍ പതിനായിരങ്ങള്‍
ഗസ: ഫലസ്തീന് നേതാവ് യാസിര്‍ അറഫാത്തിന്റെ പതിമൂന്നാമത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗസയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് ഫത്ഹ്-ഹമാസ് ഐക്യത്തിനുള്ള ആഹ്വാനമായി മാറി. ഒരു ലക്ഷത്തിലേറെ പേരാണ് അബൂ അമ്മാര്‍ എന്ന് ഫലസ്തീനികള്‍ വിളിക്കുന്ന യാസര്‍ അറഫാത്തിന്റെ ഓര്‍മപുതുക്കാന്‍ ഗസയിലെ സറായ സ്ക്വയറിലേക്ക് ഒഴുകിയെത്തിയത്. ഗസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തിനു ശേഷം കഴിഞ്ഞ 10 വര്‍ഷത്തിലാദ്യമായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയില്‍ ഫത്ഹ് സ്ഥാപകന്‍ കൂടിയായ യാസിര്‍ അറഫാത്തിന്റെ ചരമദിനം ആചരിക്കുന്നത്.
ആര്‍എസ്എസുകാരന്റെ കൊല... തൃശൂരില്‍ നിരോധനാജ്ഞ, ഹര്‍ത്താല്‍
ഹമാസും ഫത്ഹും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം കെയ്റോയില്‍ ഒപ്പുവച്ച ഫലസ്തീന് അനുരഞ്ജന കരാറിന്റെ വെളിച്ചത്തിലാണ് യാസര്‍ അറഫാത്തിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കാന്‍ ഗസ അധികൃതര്‍ തീരുമാനിച്ചത്. ഫലസ്തീന് ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി ഫലസ്തീന് പതാകകളുമായി പതിനായിരങ്ങള്‍ ഇവിടെ തടിച്ചുകൂടി. ഫലസ്തീന് അനുരഞ്ജന കരാര്‍ പ്രകാരം ഗസയുടെ ഭരണം ഡിസംബര്‍ ഒന്നോടെ ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസ് പ്രസിഡന്റായ ഫലസ്തീന് അതോറിറ്റിക്ക് ഹമാസ് കൈമാറുന്നതിന്റെ മുന്നോടിയായാണ് ഇത്തരമൊരു ചടങ്ങ് നടന്നത്. ഇരുവിഭാഗം ജനങ്ങളും തമ്മില്‍ ശത്രുത മറന്ന് ഒന്നിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഹമാസിന്റെ പിന്തുണയോടെ ഐക്യത്തിന്റെ ഉല്‍സവമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് എല്ലാ വിധ സുരക്ഷയും തങ്ങള്‍ ഒരുക്കിയതായി ഹമാസ് സൈനികവിഭാഗം തലവന്‍ തൗഫീഖ് അബൂ നഈം പറഞ്ഞു.
സ്വതന്ത്ര-പരമാധികാര ഫലസ്തീനെന്ന യാസര്‍ അറഫാത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഫലസ്തീന് ഐക്യ സര്‍ക്കാര്‍ രൂപീകരണത്തോടെ ശക്തിപ്പെടുമെന്ന് റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച പ്രസംഗത്തില്‍ മഹ്മൂദ് അബ്ബാസ് പറഞ്ഞു. യാസര്‍ അറഫാത്തിന് ജനഹൃദയങ്ങളിലുള്ള സ്നേഹത്തിനുള്ള തെളിവാണ് അനുസ്മരണച്ചടങ്ങെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതല്‍ ഗസയില്‍ പ്രത്യേക സര്‍ക്കാര്‍ ഇല്ലെന്നും അതേസമയം ഗസയില്ലാതെ ഒരു സര്‍ക്കാരില്ലെന്നും രൂപീകരിക്കാനിരിക്കുന്ന ഫലസ്തീന് ഐക്യസര്‍ക്കാരിനെ സൂചിപ്പിച്ച് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications