കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിനെ ഭയപ്പെടുത്തി കോമാളികള്‍

Google Oneindia Malayalam News

പാരീസ് : വേഷം മാറിയും ആള്‍മാറാട്ടം നടത്തിയും പലതരത്തിലുളള അക്രമങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കോമാളിവേഷത്തിലെത്തുന്ന ഒരുകൂട്ടം അക്രമികളാണ് ഫ്രാന്‍സിലെ പോലീസിന്റെ ഇപ്പോഴത്തെ തലവേദന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവരുടെ അക്രമം വ്യാപകമായിരിക്കുകയാണ്.

കോമാളി വേഷത്തിലെത്തിയ 14 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്ന് തോക്ക്, കത്തി, ബേസ് ബോള്‍ തുടങ്ങിയവ കണ്ടെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുളള നിരവധി പരാതികളാണ് ലഭിച്ചത്. മെഡിറ്ററേനിയന്‍ സിറ്റിയായ മോണ്ടപെല്ലിയറില്‍ കോമാളിവേഷം ധരിച്ചെത്തിയയാള്‍ കാല്‍നടയാത്രക്കാരനെ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിച്ചിരുന്നു. സ്‌കൂളുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കോമാളികളുടെ ശല്യം വ്യാപകമാണ്.

clown1

മുമ്പ് യുഎസിലും ബ്രിട്ടണിലും സമാനരീതിയിലുളള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവരുടെ ആക്രമണം. കുട്ടികളും യുവാക്കളുമെല്ലാമാണ് കൂടുതലായും ഇവരുടെ ഇരകള്‍. കോമാളികളുടെ കടന്നാക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ തരംഗമായിരിക്കുന്ന ഒരു വീഡിയോ ആണ് അക്രമത്തിന് പ്രേരകമായതെന്ന് പറയുന്നുണ്ട്. കോമാളി വേഷധാരിയായ ഒരു വ്യക്തി ആളുകളെ ആക്രമിക്കുന്ന ആ വീഡിയോ യൂ ട്യൂബില്‍ 31 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്.

English summary
Panic sparked by evil clowns stalking French towns. police on Saturday night arrested 14 teenagers dressed as the pranksters, carrying pistols, knives and baseball bats. French police couldn't find out the reason behind this attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X