കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാഗ് അഗർവാളിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; ജോലിയിൽ ആശങ്ക പങ്കുവെച്ച് ട്വിറ്റർ ജീവനക്കാർ

  • By Akhil Prakash
Google Oneindia Malayalam News

ന്യുയോർക്ക്; ട്വിറ്റർ സിഇഒ പരാ ഗ് അവർവാളിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്ന റിപ്പോർട്ടുമായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. അഗർവാളിന് പുറമെ ട്വിറ്ററിന്റെ നിയമ മേധാവി വിജയാ ഗദ്ദേയെയും പുറത്താക്കാൻ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത് മുതൽ ട്വിറ്ററിലും മാനേജ്മെന്റിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ നവംബറിലാണ് ജാക്ക് ഡോർസിക്ക് പകരം ട്വിറ്ററിന്റെ സിഇഒ ആയി അഗർവാൾ ചുമതലയേറ്റത്. മസ്‌കിന്റെ കമ്പനിയുടെ വിൽപ്പന പൂർത്തിയാകുന്നതുവരെ അ ഗർവാൾ സിഇഒ സ്ഥാനത്ത് തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം അഗർവാളിന് പകരം ആര് സിഇഒ ആകും എന്ന ചോദ്യത്തിന് മസ്ക് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നേരത്തെ ട്വിറ്ററിന്റെ മാനേജ്മെന്റിൽ തനിക്ക് വിശ്വാസം ഇല്ലെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലറോട് മസ്ക് പറഞ്ഞിരുന്നു. കമ്പനി സ്വന്തമാക്കും മുമ്പ് തന്നെ മാനേജ്‌മെന്റ് തലത്തിൽ ട്വിറ്റർ പുനഃസംഘടിപ്പിക്കും എന്ന് മസ്ക് നൽകിയ സൂചനയായിരുന്നു അത്.

chiragparagandtwitter

ട്വിറ്ററിലെ നിയന്ത്രണം മാറി 12 മാസത്തിനുള്ളിൽ അഗർവാളിനെ പുറത്താക്കിയാൽ 43 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്വിറ്ററിന്റെ നിയമ മേധാവി വിജയാ ഗദ്ദേയെ പുറത്താക്കിയാൽ ട്വിറ്റർ ഷെയറുകൾ ഉൾപ്പെടെ 12.5 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു സെവേറൻസ് പാക്കേജ് ആയിരിക്കും ഗദ്ദേക്ക് നഷ്ടപരിഹാരമായി ലഭിക്കുക. നിലവിൽ പ്രതിവർഷം 17 മില്യൺ ഡോളർ ആണ് ഗദ്ദേയുടെ വരുമാനം. കഴിഞ്ഞയാഴ്ച ട്വിറ്ററിന്റെ ഭാവിയെക്കുറിച്ച് സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ഗദ്ദേ പൊട്ടിക്കരഞ്ഞിരുന്നു.

'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ആ ചോദ്യത്തിൽ ഞെട്ടി ലക്ഷ്മി പ്രിയ'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ആ ചോദ്യത്തിൽ ഞെട്ടി ലക്ഷ്മി പ്രിയ

മസ്‌ക് ട്വിറ്റർ വാങ്ങിയത് മുതൽ ജോലി സുരക്ഷിതമാണോ എന്ന ആശങ്ക നിരവധി ജീവനക്കാർ പങ്കുവെച്ചിരുന്നു. മസ്കിന്റെ ഏറ്റെടുക്കലിനെ തുടർന്ന് കമ്പനിയിൽ നിന്ന് ഒരു കൂട്ടപ്പാലായനം ഉണ്ടായേക്കാം എന്നാണ് ഉന്നത ഉദ്യോ ഗസ്ഥർ കരുതുന്നത്. ഇവരെ എങ്ങനെ കമ്പനിയിൽ പിടിച്ചു നിർത്താം എന്ന കാര്യവും മാനേജർമാർ പരി ഗണിക്കുന്നുണ്ട്. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് കമ്പനി ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ദൈനംദിന അടിസ്ഥാനത്തിൽ നിരീക്ഷിക്കുമെന്ന് ട്വിറ്റർ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു. "ഭാവിയിലെ ട്വിറ്റർ ഓർഗനൈസേഷൻ ലോകത്തിലും ഉപഭോക്താക്കളിലും അതിന്റെ സ്വാധീനത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." എന്ന് ജീവനക്കാരുടെ ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് അഗർവാൾ ഒരു മീറ്റിം ഗിൽ പറഞ്ഞു.

English summary
Parag Agarwal may be removed from the post of CEO; Twitter employees sharing concerns at work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X