കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ഭീകരാക്രമണം: മൂന്ന് ഭീകരരെ വധിച്ചു, നാല് ബന്ദികളും കൊല്ലപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

പാരീസ്: ആക്ഷേപഹാസ്യ മാസികയായ 'ഷാര്‍ളി ഹെബ്ദോ' യുടെ ഓഫീസ് ആക്രമിച്ച ഭീകരരെ മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷന് ശേഷം ഫ്രഞ്ച് പോലീസ് വധിച്ചു. ഇതിനിടെ അക്രമി സംഘങ്ങള്‍ ബന്ദികളാക്കിയ നാല് പേരും കൊല്ലപ്പെട്ടു.

ഷാര്‍ളി ഹെബ്ദോയുടെ പത്രാധിപരടക്കം 12 പേരെ വധിച്ച ഷെരിഫ് ക്വാച്ചി, സെയ്ദി ക്വാച്ചി എന്നിവരെ പാരീസിലെ ഷാര്‍ലി ഡിഗോലെ വിമാനത്താവളത്തിനത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് പോലീസ് വധിച്ചത്. കിഴക്കന്‍ പാരീസിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അഞ്ച് പേരെ ബന്ദികളാക്കിയ ഒരു തീവ്രവാദിയേയും പോലീസ് വധിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലായി ബന്ദികളാക്കപ്പെട്ട പതിനാറ് പേരെ പോലീസ് രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Paris Attack 3

കിഴക്കന്‍ പാരീസിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് ക്വാച്ചി സഹോദരങ്ങളുടെ കൂട്ടാളിയെന്ന് കരുതുന്ന മറ്റൊരു ഭീകരന്‍ അഞ്ച് പേരെ ബന്ദികളാക്കിയത്. പോലീസ് ആക്രമണം തുടങ്ങിയതോടെ തീവ്രവാദി നാല് ബന്ദികളേയും വധിക്കുകയായിരുന്നു. എന്നാല്‍ ബന്ദികളെ ഇയാള്‍ നേരത്തെ കൊന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്.

Paris Attack

മോണ്‍ട്രോയില്‍ പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊന്നത് ആളുകളെ ബന്ദിയാക്കി വധിച്ച ഭീകരന്‍ തന്നെ ആണെന്നാണ് പോലീസ് കരുതുന്നത്. പോര്‍ട്ട് ഡി വിന്‍സെനസില്‍ ആയിരുന്നു ഇയാള്‍ ആക്രണം തുടങ്ങിയത്. അതിന് ശേഷമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ആളുകളെ ബന്ദികളാക്കിയത്. ക്വാച്ചി സഹോദരങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്നാണ് കരുതുന്നത്.

Paris Attack2

ക്വാച്ചി സഹോദരന്‍മാര്‍ ഒരു കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകായിരുന്നു. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഒരു പ്രസ്സില്‍ കയറി ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഒളിത്താവളം വളഞ്ഞാണ് രണ്ട് പേരേയും വെടിവച്ച് കൊന്നത്.

Paris Attack1

മൂന്ന് ദിവസങ്ങളായി പാരീസ് ആക്രമണങ്ങളുടെ നിഴലിലാണ്. 16 സാധാരണക്കാരാണ് ഇതുവരെ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
Paris terror sieges end: 3 gunmen killed, one at large; 16 hostages freed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X