കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞില്‍ പുതഞ്ഞ വിമാനം യാത്രക്കാര്‍ തള്ളി നീക്കി... വീഡിയോ കാണാം

  • By Soorya Chandran
Google Oneindia Malayalam News

ഇഗാര്‍ക്ക: ബസ്സും കാറും ഒക്കെ വഴിയില്‍ നിന്ന് പോയാല്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. എന്നാല്‍ ഒരു വിമാനം യാത്രക്കാര്‍ തള്ളി നീക്കേണ്ടി വന്നാല്‍ എങ്ങനെയിരിക്കും... അങ്ങനെയൊരു കാര്യം റഷ്യയില്‍ സംഭവിച്ചു എന്നതാണ് സത്യം.

മോസ്‌കോയില്‍ നിന്ന് 2,800 കിലോമീറ്റര്‍ അകലെയുള്ള ഇഗാര്‍ക്ക വിമാനത്താവളത്തിലാണ് സംഭവം. ആര്‍ട്ടിക് പ്രദേശമാണിത്. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലം. വിമാനം ഒരു ദിവസത്തിലേറെയായി റണ്‍വേയില്‍ കിടക്കുകയായിരുന്നു.

Flight Push

പൈലറ്റ് ലവിമാനത്തിന്റെ ബ്രേക്ക് പാഡുകള്‍ ഉയര്‍ത്തിവക്കാന്‍ മറന്നതാണ് പ്രശ്‌നമായത്. പിന്നീട് യാത്ര തുടങ്ങാന്‍ നേരത്ത് ബ്രേക്ക് പാഡുകള്‍ പ്രവര്‍ത്തിക്കാതെയായി. വിമാനത്തില്‍ 74 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും താഴെയിറങ്ങി വിമാനം പതുക്കെ തള്ളി നീക്കി പ്രശ്‌നം പരിഹരിച്ചു.

ഇഗാര്‍ക്കയില്‍ നിന്ന് സൈബീരിയന്‍ നഗരമായ ക്രാസ്‌നോയാര്‍സ്‌കിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. യുടി എയറിന്റെ ഭാഗമായ കട്ടേക്കാവിയ എന്ന സൈബീരിയന്‍ വിമാനക്കമ്പനിയുടെ വിമാനമായിരുന്നു ഇത്. ഇഗാര്‍ക്കയില്‍ ഈ സമയത്ത് അന്തരീക്ഷ ഊഷ്മാവ് മൈനസ് 52 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

കട്ടികൂടിയ ജാക്കറ്റുകള്‍ ധരിച്ച്, യാത്രക്കാര്‍ ഇറങ്ങി, വിമാനത്തിന്റെ ചിറകുകളില്‍ പിടിച്ച് തള്ളിനീക്കുക കാഴ്ച രസകരം തന്നെ. സൈബീരിയക്കാരായിരുന്നു യാത്രക്കാരില്‍ അധികവും. ഒരു കേക്ക് കഴിക്കുന്നതുപോലെ അത്ര ലാഘവത്തിലയിരുന്നു അവര്‍ വിമാനം തള്ളി നീക്കിയതെന്നായിരുന്നു ഇഗാര്‍ക്കയിലെ ഒരു വിമാനത്താവള ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

English summary
Siberia air passengers had to get out and push their plane in temperatures of minus 52 degrees Celsius after its chassis froze.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X