കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മിസൈല്‍ ആകാശത്ത് വട്ടംകറങ്ങി; ദിശതെറ്റി തകര്‍ന്നുവീണു!! അമേരിക്കന്‍ പാട്രിയറ്റിന് സംഭവിച്ചത്...

ശത്രുക്കളുടെ അക്രമണം സംബന്ധിച്ച് സൂചന ലഭിച്ചാല്‍ ഉടന്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഗള്‍ഫിലടക്കം സ്ഥാപിച്ചിട്ടുള്ളത്.

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി മിസൈൽ ദിശ തെറ്റി തകർത്തു വീണു, സംഭവം ഇങ്ങനെ | Oneindia Malayalam

റിയാദ്: യമനിലെ ഹൂഥി വിമതരുടെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെ സൗദി മിസൈലുകള്‍ക്ക് സംഭവിച്ചത് യുദ്ധമുഖത്തെ പാളിച്ച. ആക്രമണം നേരിടുമ്പോള്‍ ഒരു സൈന്യത്തിനും സംഭവിക്കാന്‍ പാടില്ലാത്തതാണ് റിയാദില്‍ കഴിഞ്ഞദിവസമുണ്ടായതെന്ന് പ്രചരിക്കുന്ന വീഡിയോകളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈലുകളാണ് റിയാദിലെ ആകാശത്ത് ദിശതെറ്റി സഞ്ചരിച്ചത്.
പാട്രിയറ്റ് മിസൈലുകളെ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ മുന്‍ സൈനിക ഓഫീസര്‍മാര്‍ തന്നെ പറയുന്നു. ഹൂഥികളെയും ഇറാനെയും നേരിടാന്‍ ഒരുങ്ങുന്ന സൗദി സൈന്യത്തിന് യുദ്ധമുഖത്ത് തിരിച്ചടിയേല്‍ക്കുമോ എന്ന ആശങ്കയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഹൂഥി മിസൈലുകള്‍ നേരിടുമ്പോള്‍ തലസ്ഥാനത്തെ ആകാശത്തുണ്ടായ വെളിച്ചവും പ്രതിരോധ മിസൈലുകളുടെ കുതിപ്പുമെല്ലാം നിരവധി പേര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അപ്പോള്‍ സംഭവിച്ച പാളിച്ചകളാണ് പുറത്തുവന്നിരിക്കുന്നത്...

വഴിതെറ്റിയ പാട്രിയറ്റ്

വഴിതെറ്റിയ പാട്രിയറ്റ്

സൗദി അറേബ്യയിലേക്ക് ഏഴ് മിസൈലുകളാണ് ഹൂഥി വിമതര്‍ തൊടുത്തുവിട്ടത്. ഇതില്‍ മൂന്നെണ്ണം വന്നത് തലസ്ഥാനമായ റിയാദിലേക്ക്. യമനില്‍ നിന്ന് റിയാദിലേക്ക് എത്തുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഹൂഥികളുടെ കൈവശമുണ്ടെന്നത് സൗദി സൈന്യത്തെ അമ്പരപ്പിക്കുന്നതാണ്. ഹൂഥികളുടെ മിസൈലുകളെ സൗദി സൈന്യം പ്രതിരോധിച്ചത് പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ചാണ്. ആക്രമിക്കാനെത്തുന്ന ശത്രുവിനെ ആകാശത്ത് സഞ്ചാരപാതയില്‍ വച്ച് തകര്‍ക്കുന്ന മിസൈലുകളാണ് പാട്രിയറ്റ്. അമേരിക്കന്‍ നിര്‍മിതമായ ഈ മിസൈലുകള്‍ ഹൂഥി മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെ വഴിതെറ്റി സഞ്ചരിക്കുകയായിരുന്നു. യുദ്ധമുഖത്ത് ഒരിക്കലും സൈന്യത്തിന് സംഭവിക്കാന്‍ പാടില്ലാത്തതാണിത്.

തൊടുത്തുവിട്ട ഉടനെ പൊട്ടിത്തെറിച്ചു

തൊടുത്തുവിട്ട ഉടനെ പൊട്ടിത്തെറിച്ചു

പ്രതിരോധ മിസൈലുകള്‍ സൗദി സൈന്യം തൊടുത്തുവിടുമ്പോള്‍ ദിശ തെറ്റി പോകുന്ന ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മിസൈലുകള്‍ക്ക് ആകാശത്ത് വച്ച് പാതയില്‍ വ്യതിയാനം സംഭവിക്കുന്നത് വീഡിയോയില്‍ തെളിഞ്ഞുകാണാമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു. ഇത്തരത്തില്‍ ദിശ തെറ്റിയ ഒരു പാട്രിയറ്റ് മിസൈല്‍ റിയാദില്‍ തകര്‍ന്നുവീണു. പിന്നെ പൊട്ടിത്തെറിക്കുകയും ചെയ്തു. മറ്റൊരു പാട്രിയറ്റ് മിസൈല്‍ തൊടുത്തുവിട്ട ഉടനെ പൊട്ടിത്തെറിച്ചു. പാട്രിയറ്റ് മിസൈലുകള്‍ ഹൂഥികളുടെ മിസൈലുകള്‍ തടഞ്ഞുവെന്ന് സൈന്യംപറയുന്നതില്‍ സംശയം പ്രകടിപ്പിക്കുന്ന യുദ്ധ നിരീക്ഷകരുമുണ്ട്. പാട്രിയറ്റ് മിസൈലിനെ ഏറെകാലം വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുന്‍ അമേരിക്കന്‍ സൈനിക ഓഫീസറായ കേണല്‍ സ്റ്റീഫന്‍ ഗാന്‍യാഡ് എബിസി ന്യൂസിനോട് പറഞ്ഞു.

 ശത്രു മിസൈലുകള്‍ ഒരുമിച്ചെത്തിയാല്‍

ശത്രു മിസൈലുകള്‍ ഒരുമിച്ചെത്തിയാല്‍

ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ പാട്രിയറ്റ് മിസൈലുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ലെന്ന് സ്റ്റീഫന്‍ ഗാന്‍യാഡ് പറയുന്നു. ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി പാട്രിയറ്റ് മിസൈലുകള്‍ക്ക് ഉണ്ട് എന്ന് പറയാന്‍ സാധിക്കില്ല. ചില സമയങ്ങളില്‍ ഒന്നിലധികം മിസൈലുകള്‍ എത്തിയാലും ഇത്തരത്തില്‍ പാട്രിയറ്റ് പ്രതിരോധ മിസൈലുകള്‍ പരാജയപ്പെടുമെന്നും ഗാന്‍യാഡ് പറഞ്ഞു. പക്ഷേ, സൗദിയിലേക്കെത്തിയ എല്ലാ ഹൂഥി മിസൈലുകളെയും സൗദിയുടെ പാട്രിയറ്റ് മിസൈലുകള്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ ആദ്യമായി റിയാദില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി. ഈജിപ്തുകാരനാണ് കൊല്ലപ്പെട്ടത്.

ഹൂഥികളുടെ ബുര്‍കാന്‍

ഹൂഥികളുടെ ബുര്‍കാന്‍

ഹൂഥികള്‍ സൗദിക്കെതിരെ ഇത്തവണ പ്രയോഗിച്ചത് ബുര്‍കാന്‍ വിഭാഗത്തില്‍പ്പെട്ട മിസൈലുകലാണ്. ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ബുര്‍കാന്‍ മിസൈല്‍ ഇറാന്റെ ഖിയാം മിസൈലിന്റെ മറ്റൊരു രൂപമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഹൂഥികള്‍ ഇറാന്‍ പിന്തുണയോടെയാണ് സൗദിയെ ആക്രമിച്ചതെന്ന ആരോപണം ഉയരാന്‍ കാരണം. സൗദി ആക്രമണത്തില്‍ ഇറാനുള്ള പങ്ക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി റിയാദില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വിശദീകരിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ മിസൈലുകള്‍ ഇറാന്റേതാണെന്ന് തെളിഞ്ഞുവെന്ന് സൈന്യം പറയുന്നു.

ഗള്‍ഫ് യുദ്ധകാലത്ത് നടന്നത്

ഗള്‍ഫ് യുദ്ധകാലത്ത് നടന്നത്

പക്ഷേ, പാട്രിയറ്റ് മിസൈലുകളുടെ പ്രതിരോധമാണിപ്പോള്‍ ചോദ്യമായി മാറുന്നത്. ലോകയുദ്ധങ്ങളില്‍ വന്‍കിട ശക്തികള്‍ പ്രധാനമായും ഉപയോഗിക്കുന്നതാണ് പാട്രിയറ്റ് മിസൈലുകള്‍. എന്താണ് ഇത് ചെയ്യുകയെന്ന് വിശദീകരിക്കാം. ഒന്നാം ഗള്‍ഫ് യുദ്ധകാലത്താണ് പാട്രിയറ്റ് മിസൈലുകള്‍ സംബന്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്. അമേരിക്ക തന്നെയാണ് ഇത് ഗള്‍ഫിലെത്തിച്ചത്. ഇതോടൊപ്പം തന്നെ അറിയേണ്ടതാണ് സ്‌കഡ് മിസൈലുകള്‍. സ്‌കഡ് റഷ്യ വികസിപ്പിച്ചെടുത്ത ആക്രമണ മിസൈലാണ്. ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്ക നിര്‍മിച്ചതാണ് പാട്രിയറ്റ് മിസൈല്‍. ഗള്‍ഫ് യുദ്ധ വേളയില്‍ അമേരിക്കയും റഷ്യയും തന്നെയാണ് ഇവ രണ്ടും ഗള്‍ഫിലെത്തിച്ചത്.

പാട്രിയറ്റിനെ കുറിച്ച്

പാട്രിയറ്റിനെ കുറിച്ച്

1981ലാണ് പാട്രിയറ്റ് മിസൈല്‍ അമേരിക്ക വികസിപ്പിച്ചത്. ശത്രു മിസൈലുകളെ പ്രതിരോധിക്കാന്‍ അവയുടെ സഞ്ചാരപാതയില്‍ ചെല്ലുന്ന മിസൈലാണിത്. കരയില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന പ്രതിരോധ മിസൈല്‍. 30 ലക്ഷം ഡോളറിന് അടുത്തു വരും നിര്‍മാണ ചെലവ്. അമേരിക്കയുടെ കൈവശം പതിനായിരത്തോളം ഇത്തരം മിസൈലുണ്ടെന്നാണ് കണക്ക്. മാത്രമല്ല, പാട്രിയറ്റ് മിസൈല്‍ തൊടുത്തുവിടുന്നതിന് പ്രത്യേക ലോഞ്ചറുണ്ട്. ഈ ലോഞ്ചറുകള്‍ അമേരിക്ക സഖ്യരാജ്യങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കളുടെ അക്രമണം സംബന്ധിച്ച് സൂചന ലഭിച്ചാല്‍ ഉടന്‍ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഗള്‍ഫിലടക്കം സ്ഥാപിച്ചിട്ടുള്ളത്. പക്ഷേ, ഹൂഥികളുടെ ആക്രമണം നേരിടുന്നതില്‍ നേരിയ പ്രതിസന്ധി പാട്രിയറ്റ് കാണിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.

English summary
Patriot anti-missile batteries in Saudi Arabia called into question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X