കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികളോട് നിലപാട് കടുപ്പിച്ച് ചൈന: നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം ചെലവ് വഹിക്കണം

Google Oneindia Malayalam News

ബെയ്ജിംഗ്: രാജ്യാന്തര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന. വിദേശ പൌരന്മാരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതുള്ള ചട്ടങ്ങളാണ് കർശനമാക്കിയിട്ടുള്ളത്. രാജ്യത്തിന് പുറത്തുനിന്നെത്തിയ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തിലാണ് നടപടി. നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾ അവരുടെ ചെലവ് വഹിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ശനിയാഴ്ച അർദ്ധരാത്രി മുതലാണ് ഈ നിബന്ധന പ്രാലബല്യത്തിൽ വരുന്നത്.

 കൊറോണ: കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കും, ജീവനക്കാർക്ക് ഡിപ്പോകൾ തോറും സാനിറ്റൈസർ, നിർദേശം ഇങ്ങന കൊറോണ: കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കും, ജീവനക്കാർക്ക് ഡിപ്പോകൾ തോറും സാനിറ്റൈസർ, നിർദേശം ഇങ്ങന

ബീജിംങ്ങിലെത്തുന്ന വിദേശികളായവർ 14 ദിവസത്തേക്ക് സ്വന്തം ചെലവിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ബീജിങ്ങിന്റെ പ്രഖ്യാപനം. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് പ്രഖ്യാപനം പുറത്തുവരുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ചൈന. ബീജിങ്ങിലെത്തുന്ന പല യാത്രക്കാർക്കും തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. എന്നാൽ പിന്നീട് ദിവസങ്ങൾ പിന്നിടുന്നതോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് പുറമേ മെഡിക്കൽ ഹിസ്റ്ററി വെളിപ്പെടുത്താത്ത യാത്രക്കാർ ശിക്ഷിക്കപ്പെടുമെന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സെൻട്രൽ ചൈനയിലെ അധികൃതർ പുതിയ 16 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ അഞ്ച് പേർ ബീജിംങ്ങിൽ നിന്നാണ്. ഇതോടെ മൊത്തം വിദേശികളുടെ എണ്ണം 111 കടക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 47 പേർ ഇറാനിൽ നിന്നും 35 പേർ ഇറ്റലിയിൽ നിന്നും എത്തിയിരുന്നു.

coronavirus-nurse-

ചൈനയിലെ കൊറോണ വ്യാപനം നിയന്ത്രിക്കപ്പെട്ടതോടെ അടച്ചിട്ട എക്സ്പ്രസ് ഹൈവേ ഉൾപ്പെടെയുള്ള റോഡുകൾ മാർച്ച് 14 ഓടെ തുറന്നുനൽകിയിരുന്നു. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹ്വാ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാൻ സിറ്റിയിൽ ഞായറാഴ്ച രാവിലെ റിപ്പോർട്ട് ചെയ്ത നാല് കേസുകളും വിദേശികളിൽ നിന്നാണ്. ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത 20 കേസുകളിൽ 16 പേരും വിദേശികളാണ്. സെൻട്രൽ ചെനീസ് പ്രവിശ്യയിലെ ഹൂബെയിലാണ് വുഹാൻ സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത 10 മരണങ്ങൾ ഉൾപ്പെടെ 3,199 പേരാണ് ചൈനയിൽ മരിച്ചത്. 80844 പേർക്കാണ് ചൈനയിൽ കൊറോണ സ്ഥിരീകരിച്ചത്. ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷനാണ് ഈ കണക്ക് പുറത്തുവിട്ടത്.

ഡിസംബർ പകുതിയോടെ ചൈനയിലെ വുഹനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ തോത് മാർച്ചോടെ കുറഞ്ഞിരുന്നു. തുടർന്നുള്ള പത്ത് ദിവസത്തിനുള്ളിൽ ഹുബെ പ്രവിശ്യയിലെ 16 നഗരങ്ങളിൽ നിന്ന് ഒറ്റ കേസുപോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതോടെ വിദേശികളിൽ നിന്ന് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി കർശന നടപടികളാണ് സ്വീകരിച്ചിരുന്നത്.

English summary
Pay for your quarantine, Beijing tells incoming travellers as China sees more imported cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X