ബുച്ചയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദി റഷ്യയെന്ന് പെന്റഗണ്‍; എല്ലാം യുക്രെയിനിന്റെ സൃഷ്ടിയാണെന്ന് റഷ്യ
വാഷിംഗ്ടണ്‍: ബുച്ചയിലെ യുക്രേനിയന്‍ നഗരത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികളെന്ന് പെന്റഗണ്‍ തിങ്കളാഴ്ച അറിയിച്ചു. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതൊക്കെ യൂണിറ്റുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി ഉറപ്പായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബുച്ചയിലെ അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികള്‍ എന്നത് നമുക്ക് മാത്രമല്ല, ലോകത്തിനും വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രെയിനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന കൊടുംക്രൂരത സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. റഷ്യന്‍ സൈനികര്‍ പത്ത് വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു.

യുക്രൈന്‍ പാര്‍ലമെന്റ്ംഗം ലെസിയ വാസിലെങ്കാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പല പെണ്‍കുട്ടികളെയും ജനനേന്ദ്രം തകര്‍ന്ന അവസ്ഥയിലാണ്. അതിക്രൂരമായ പീഡനമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളുടെ മൃതദേഹത്തിലാണ് മുദ്ര കുത്തിയിരിക്കുന്നത്. കൊള്ള, ബലാത്സംഗം, കൊലപാതകങ്ങള്‍ എന്നിവ തുടര്‍ച്ചയായി റഷ്യന്‍ സൈന്യം നടത്തി കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഉയരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് റഷ്യ രംഗത്തെത്തി. പാശ്ചാത്യ മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാനും റഷ്യയുടെ മേല്‍ യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കാനും യുക്രേനിയന്‍ സുരക്ഷാ സേനകള്‍ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും സിവിലിയന്മാരെ കൊലപ്പെടുത്തുകയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച ബുച്ച പട്ടണത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സേനയെ കുറ്റപ്പെടുത്താന്‍ കിയെവ് ഉപയോഗിച്ച തന്ത്രങ്ങളാണിതെന്നും റഷ്യ കുറ്റപ്പെടുത്തുന്നു.
72ാമത് ഉക്രേനിയന്‍ മെയിന്‍ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സിന്റെ സൈനികര്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത വിതരണം ചെയ്യുന്നതിനായി റഷ്യന്‍ സായുധ സേനയുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളാണ് സിവിലിയന്മാരെ കൊല്ലപ്പെടാനുള്ള കാരണമായി ചിത്രീകരണം നടത്തിയെന്ന് മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. സ്ഥിരീകരിച്ച വിവരങ്ങള്‍ അനുസരിച്ച്, തിങ്കളാഴ്ച ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 23 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മൊസ്ചുന്‍ ഗ്രാമത്തിലാണ് ചിത്രീകരണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമാനമായ തെറ്റായ ഓപ്പറേഷനുകള്‍ സുമി, കൊനോടോപ്പ് തുടങ്ങിയ നഗരങ്ങളില്‍ യുക്രേനിയന്‍ ഭാഗത്ത് നടത്തിയിട്ടുണ്ട്. ശനിയാഴ്ച, കിയെവിന്റെ വടക്കുപടിഞ്ഞാറന്‍ സബര്‍ബന്‍ പട്ടണമായ ബുച്ചയുടെ തെരുവുകളില്‍ കിടക്കുന്ന ഒന്നിലധികം മൃതദേഹങ്ങളുടെ ഗ്രാഫിക് ഫൂട്ടേജ് യുക്രെയ്ന്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്‌തെന്നും അവ റഷ്യന്‍ സൈന്യം വധിച്ചതാണെന്നും പറഞ്ഞു. യുക്രെയ്‌നിലെ തങ്ങളുടെ പ്രവര്‍ത്തനത്തിനിടെ സിവിലിയന്മാരെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ആവത്തിച്ച റഷ്യ, ആ ആരോപണങ്ങള്‍ എല്ലാം യുക്രെയിനിന്റെ തെറ്റായ പ്രചരണമാണെന്ന് കുറ്റപ്പെടുത്തി.
Recommended Video
റഷ്യന്‍ സൈന്യം ബുച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം നിരവധി ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്. യുക്രെയിനില്‍ നിന്ന് പുറത്തുവന്ന വീഡിയോയില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും റഷ്യ ചൂണ്ടിക്കാണിക്കുന്നു.അതേസമയം, കടുത്ത മനുഷ്യാവകാശ ലംഘനമാണ് യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരായുധരായി കീഴടങ്ങാനെത്തിയവരെ പോലും സൈനികര്‍ വെറുതെ വിട്ടില്ല. ഇവരെ വ്യാപകമായി കൊലപ്പെടുത്തുകയാണ്. കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും റഷ്യന്‍ സൈന്യം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആരോപിച്ചിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം നാല് വയസ്സുള്ള മകന്റെ മുന്നിലിട്ട് റഷ്യന്‍ സൈന്യം തന്നെ ബലാത്സംഗം ചെയ്തെന്ന് യുക്രൈന്‍ യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു .












Click it and Unblock the Notifications