കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗം അമേരിക്കയില്‍ മൊത്തം വ്യാപിക്കുകയാണ്. ന്യൂയോര്‍ക്കില്‍ കൂട്ടമരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ബോഡി ബാഗുകള്‍ ഒരുക്കിയിരിക്കുകയാണ് പെന്റഗണ്‍. ആശുപത്രികളിലും മോര്‍ച്ചറികളിലും രോഗികള്‍ നിറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേരാണ് ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നത്.

സൈനികരുടെ സഹായവും തേടിയിട്ടുണ്ട്. ട്രക്കുകളില്‍ പോലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് തന്നെ പറയുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയില്‍ 1046 പേര്‍ മരിച്ചു. അമേരിക്കക്ക് ഈ കെടുതിയില്‍ നിന്ന് വേഗത്തിലുള്ള തിരിച്ചുവരവ് പ്രയാസമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

അപ്രതീക്ഷിത നഷ്ടം

അപ്രതീക്ഷിത നഷ്ടം

കൊറോണ രോഗം പ്രതീക്ഷിക്കാത്ത തരത്തില്‍ നഷ്ടം വിതയ്ക്കുകയാണ് അമേരിക്കയില്‍. ഇറ്റലിക്കും സ്‌പെയിനും ശേഷം അമേരിക്കയിലാണ് കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്. രോഗം ആദ്യം കണ്ട ചൈനയില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ അമേരിക്കയില്‍ മരിച്ചു കഴിഞ്ഞു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷം ബോഡി ബാഗുകള്‍

ലക്ഷം ബോഡി ബാഗുകള്‍

ഒരു ലക്ഷം ബോഡി ബാഗുകളാണ് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ ഒരുക്കുന്നത്. ആശുപത്രികള്‍ക്ക് ഇവ കൈമാറും. ബുധനാഴ്ച മാത്രം ആയിരത്തിലധികം പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതിരോധ കേന്ദ്രവും കൊറോണ വിഷയത്തില്‍ ഇടപെടുന്നത്. ഇതുവരെ രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചത് 5100 പേരാണ്.

സൈനികര്‍ക്ക് ഉപയോഗിക്കുന്നത്

സൈനികര്‍ക്ക് ഉപയോഗിക്കുന്നത്

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫെമ) യ്ക്കാണ് പെന്റഗണ്‍ ബോഡി ബാഗുകള്‍ കൈമാറുന്നത്. വിദേശത്ത് വച്ച് സൈനികര്‍ മരിച്ചാല്‍ ഉപയോഗിക്കുന്ന തരത്തലുള്ള 50000 ബാഗുകള്‍ ആദ്യം കൈമാറും. ശേഷം കൂടുതല്‍ വാങ്ങുമെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്രയും മരണം ആദ്യം

ഇത്രയും മരണം ആദ്യം

അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെമ ബോഡി ബാഗുള്‍ ആവശ്യപ്പെട്ടത്. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത്രയും പേര്‍ അമേരിക്കയില്‍ മരിക്കുന്നത് ആദ്യമാണ്.

25000 പേര്‍ക്ക് കൂടി രോഗം

25000 പേര്‍ക്ക് കൂടി രോഗം

ബുധനാഴ്ച അമേരിക്കയില്‍ 25000 പേര്‍ക്ക് കൊറോണ രോഗം പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 215000 ആയി ഉയര്‍ന്നുവെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു. കൂടുതല്‍ ബോഡി ബാഗുകള്‍ വാങ്ങാന്‍ അമേരിക്ക നിര്‍മാതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 84000 പേര്‍ക്ക്

ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 84000 പേര്‍ക്ക്

അമേരിക്കയില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കിലാണ്. ഇവിടെ പെന്റഗണും ഫെമയും യോജിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നിട്ടും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുന്നില്ല. ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 84000 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2200 പേര്‍ ഇവിടെ മാത്രം മരിച്ചു.

നാവിക സേനയും രംഗത്ത്

നാവിക സേനയും രംഗത്ത്

ന്യൂയോര്‍ക്ക് സിറ്റിയില്‍ സൈന്യം മോര്‍ച്ചറി സര്‍വീസ് നടത്തുന്നുണ്ട്. ശീതീകരിച്ച ട്രക്കുകള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലും ലോസ് ആഞ്ചലിസിലും അമേരിക്കന്‍ നാവിക സേന മരുന്നുകളുമായി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്.

240000 പേര്‍ മരിക്കും

240000 പേര്‍ മരിക്കും

ന്യൂയോര്‍ക്ക് സിറ്റിയിലും ലോസ് ആഞ്ചലസിലും ആശുപത്രികളില്‍ കൊറോണ വൈറസ് രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊറോണ രോഗം ബാധിച്ചിട്ടില്ലാത്ത മറ്റു രോഗികളെ ചികില്‍സിക്കാനാണ് നാവിക സേന ശ്രമിക്കുന്നത്. രോഗം ബാധിച്ച് 240000 ലക്ഷം പേര്‍ മരിക്കുമെന്നാണ് അമേരിക്കന്‍ ഭരണകൂടം കരുതുന്നത്.

ആശുപത്രികള്‍ നിറഞ്ഞു

ആശുപത്രികള്‍ നിറഞ്ഞു

ന്യൂയോര്‍ക്കില്‍ 12226 പേരാണ് ആശുപത്രിയിലുള്ളത്. ഒട്ടേറെ പേര്‍ വീടുകളില്‍ ക്വാറന്റൈനിലാണ്. 24 മണിക്കൂറിനിടെ 1297 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. 3000 പേര്‍ ഐസിയുവിലാണ്. 6000 പേര്‍ ഇതുവരെ രോഗശമനത്തോടെ ആശുപത്രി വിട്ടുവെന്നാണ് കണക്ക്.

ട്രംപ് പറയുന്നത്

ട്രംപ് പറയുന്നത്

അമേരിക്കക്ക് വരുന്ന രണ്ടാഴ്ച കഷ്ടകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാകുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇക്കാലയളവില്‍ കണക്കാക്കാന്‍ പറ്റാത്ത അത്ര ആളുകള്‍ മരിക്കും. കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടുന്നതായും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam
രാജ്യം ഒരു യുദ്ധത്തിലാണ്

രാജ്യം ഒരു യുദ്ധത്തിലാണ്

രണ്ടാഴ്ച കഴിഞ്ഞാല്‍ പിന്നീട് മരണം കുറയും. രാജ്യം ഒരു യുദ്ധത്തിലാണ്. കൊറോണക്കെതിരായ യുദ്ധം. യുദ്ധം ജയിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനിടെ പല നഷ്ടങ്ങളും സംഭവിക്കും. ജൂണ്‍ ഒന്ന് ആകുമ്പോഴേക്കും കൊറോണ വൈറസ് ഭീതി അകലും. ഇതിനിടെ വലിയ പലതും സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ കര്‍ണാടക വഴങ്ങി; കാസര്‍കോട് അതിര്‍ത്തി തുറന്നു, ഡോക്ടറും പോലീസും പരിശോധിക്കുംഒടുവില്‍ കര്‍ണാടക വഴങ്ങി; കാസര്‍കോട് അതിര്‍ത്തി തുറന്നു, ഡോക്ടറും പോലീസും പരിശോധിക്കും

English summary
Pentagon seeks 100,000 body bags as coronavirus cases surpass 200,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X