Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്രൈവിങ്ങിനെക്കാള്‍ അപകട സാധ്യത ലൈംഗിക ബന്ധത്തിനെന്ന് പഠനം

ന്യൂയോര്‍ക്ക്: 480 കിലോമീറ്റര്‍ റോഡ് ട്രിപ്പ് ആണോ അതോ ലൈംഗിക ബന്ധമാണോ കൂടുതല്‍ ജീവാപായം ഉണ്ടാക്കുക എന്ന ചോദ്യത്തിന് മലയാളികള്‍ ആണെങ്കില്‍ എന്തായിരിക്കും ഉത്തരം നല്‍കുക? റോഡപകടങ്ങള്‍ അനുദിനം പെരുകുന്ന കേരളത്തില്‍ ഡ്രൈവിങ് തന്നെയാണ് അപകട സാധ്യത കൂടുതലെന്നായിരിക്കും മറുപടി.

എന്നാല്‍ അമേരിക്കയിലെ ഒരു സര്‍വകലാശാല നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ റോഡപകടത്തെക്കാള്‍ കൂടുതല്‍ ഭയക്കുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തെയാണ്. മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ടെറി ഡി കോണ്‍ലിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

couples

മൂന്നു വ്യത്യസ്ത രീതിയാണ് പഠനം നടത്തിയത്. മൂന്നിലും ആളുകള്‍ കൂടുതല്‍ ഭയക്കുന്നത് ലൈംഗിക ബന്ധത്തെ തന്നെയാണെന്ന് തെളിഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവര്‍ 7.1 ശതമാനം സാധ്യതയും നല്‍കുന്നത് മുന്‍കരുതലില്ലാത്ത സെക്‌സിനാണ്. 0.4 ശതമാനം സാധ്യതമാത്രമേ 480 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഡ്രൈവിങ്ങിന് നല്‍കുന്നുള്ളൂ.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എയ്ഡ്‌സിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നു. എച്ച്1എന്‍1 രോഗവും മറ്റു ലൈംഗിക രോഗങ്ങളും ഒപ്പം ഹൃദയാഘാതവും സെക്‌സുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം, ഇത്തരമൊരു അഭിപ്രായം തങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും സെക്‌സിനുളള അപകട സാധ്യത വര്‍ധിക്കുന്നത് തങ്ങളെ അമ്പരപ്പിച്ചില്ലെന്നും ടെറി ഡി കോണ്‍ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+