കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലൂചിസ്ഥാന്‍... പാകിസ്താനിലെ 'കശ്മീര്‍'? സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും അപ്പോള്‍ പാകിസ്താന്റെ പ്രതികരണം വരും. കശ്മീരിന് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കണം എന്നാണ് പാകിസ്താന്റെ എല്ലാകാലത്തേയും ആവശ്യം. അന്താരാഷ്ട്ര വേദികളിലെല്ലാം തന്നെ അവര്‍ കശ്മീര്‍ വിഷയം ഉന്നയിക്കാറുണ്ട്.

എന്നാല്‍ സ്വന്തം കണ്ണിലെ മരത്തടി കാണാതെയാണ് പാകിസ്താന്‍ ഇന്ത്യയുടെ കണ്ണിലെ കരടിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയില്‍ കശ്മീര്‍ എന്നതുപോലെ ഒരു സ്ഥലം അങ്ങ് പാകിസ്താനിലും ഉണ്ട്- 'ബലൂചിസ്താന്‍'.

Balochistan

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ബലൂചിസ്ഥാന്‍കാരിപ്പോള്‍. അടുത്തിടെ പ്രദേശത്ത് കലാപവും ഉണ്ടായിരുന്നു.

പാകിസ്താന്റെ ഭാഗമെങ്കിലും ജനസേവനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ തീരെ പതിയാത്ത മേഖലയാണിത്. എന്നാല്‍ സൈനിക ശ്രദ്ധ ഇവിടെ ആവശ്യത്തില്‍ അധികമുണ്ട്. പത്തൊമ്പതിനായിരത്തോളം ബലൂചിസ്ഥാന്‍കാരെയാണ് അവരുടെ തന്നെ രാജ്യത്തെ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുള്ളത്. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല.

വിവിധ വിമത സംഘടനകളുണ്ട് ബലൂചിസ്ഥാനില്‍. ഇവരുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ നടക്കുന്നത്. കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ് ബലൂചിസ്ഥാന്‍ മേഖല. എന്നാല്‍ ഇതെല്ലാം ഊറ്റിയെടുക്കുകയല്ലാതെ സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും നല്‍കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഇന്ത്യയുടെ ഭാഗമാകാനാണ് തങ്ങള്‍ക്ക് ആഗ്രഹം എന്നാണ് ബലൂചിസ്ഥാന്‍കാര്‍ പറയുന്നത്. കഴിഞ്ഞ തവണ കലാപമുണ്ടായപ്പോള്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ബലൂചിസ്ഥാനില്‍ ഉയര്‍ന്നിരുന്നു.

അഫ്ഗാന്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. പാകിസ്താനില്‍ തീവ്രവാദികളുടെ ശല്യം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ ഒന്ന്. ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താന്‍ തന്നെയാണ് തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.

English summary
More than 19000 people have been abducted from Pakistan's Baloch province by its own army. There is huge unrest among Baloch people who want an independent state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X