പ്രാവുകള്‍ സന്ദേശവാഹകര്‍ മാത്രമല്ല, മയക്കുമരുന്നു കടത്തിയ പ്രാവ് കുവൈത്തില്‍ പിടിയില്‍!!!

Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: പ്രാവുകൾ നമ്മുടെ കാൽപനിക സങ്കൽപങ്ങളോട് അടുത്തുനിൽക്കുന്ന പക്ഷിയാണ്. പ്രണയിതാക്കൾക്കു വേണ്ടി ദൂതു പോകാനും സന്ദേശം കൈമാറാനും എപ്പോഴും തയ്യാറാകുന്ന വെള്ളരിപ്രാവുകൾ നിഷ്‌കളങ്കതയുടെ പര്യായം കൂടിയാണ്. എന്നാൽ ഇനി മുതൽ അവയ്ക്ക് ഒരു ക്രിമിനൽ പരിവേഷം കൂടി കൈവരും. കുവൈത്ത്-ഇറാഖ് അതിർത്തിയിൽ നിന്നുമാണ് മയക്കുമരുന്ന് കടത്തിയ പ്രാവ് പിടിയിലായത്.

178 കെറ്റാമൈൻ മയക്കുമരുന്നാണ് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രാവിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയതെന്ന് കുവൈത്ത് ദിനപ്പത്രം അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരാണ് ഇതിന്റെ പിറകിലെന്ന് വ്യക്തമായിട്ടില്ല. ഇതിനു മുൻപും ഇത്തരത്തിൽ പ്രാവുകളെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ ആദ്യമാായണ് പിടിക്കപ്പെടുന്നതെന്നും അൽ റായിലെ ഒരു മാധ്യമപ്രവർത്തകൻ ബിബിസി ന്യൂസിനോട് പറഞ്ഞു.

cats

പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത വിധം പ്രാവിന്റെ തൂവലിന്റെ നിറത്തോട് സാദൃശ്യമുള്ള നിറത്തിലുള്ള പൗച്ചിലാണ് മയക്കുമരുന്നുകൾ ഒളിപ്പിച്ചുവെച്ചിരുന്നത്. സംശയം തോന്നിയതിനെത്തുടർന്ന് ക്‌സറ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.

English summary
Pigeons Caught Carrying Drugs Across Borders On Their Backs from Kuwait-Iraq border
Please Wait while comments are loading...