യാത്രക്കാരെ തെറിവിളിച്ച് വനിതാപൈലറ്റ്...!!! ട്രംപിനും ചീത്ത,കാരണമെന്തന്നോ..? പണിയും കിട്ടി !!

  • By: മരിയ
Subscribe to Oneindia Malayalam

വെല്ലിങ്ടണ്‍: വഴിവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വനിതാ പൈലറ്റിനെ മാറ്റി. വിമാനത്തില്‍ കയറിയ പൈലറ്റ് മോശം ഭാഷയില്‍ അനൗണ്‍സ്‌മെന്‌റ് നടത്തുകയും യാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്‌തെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

മാനസിക പ്രശ്‌നങ്ങളാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് പൈലറ്റിനെ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വിമാനം പുറപ്പെടുന്നതിന് തൊട്ട്മുമ്പ്

യുണൈറ്റഡ് എയര്‍ലൈന്‍സിന്‌റെ ടെക്‌സാസില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക്പോകേണ്ടിയിരുന്ന വിമാനത്തിലാണ് അനിഷ്ടസംഭവം ഉണ്ടായത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വനിതാപൈലറ്റ് കോക്ക്പിറ്റിലേക്ക് കയറി വന്നത്.

മോശംഭാഷയില്‍

വനിതാപൈലറ്റ് മോശം ഭാഷയില്‍ അനൗണ്‍സ്‌മെന്‌റ് നടത്താന്‍ തുടങ്ങി. ഔദ്യോഗിക യുണിഫോമിന് പകരം സാധാരണം ഡ്രസ്സ് ഇട്ട് കൊണ്ടാണ് ഇവര്‍ വന്നത്. യുണിഫോം ധരിക്കണമെങ്കില്‍ യാത്രക്കാര്‍ വോട്ട് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ട്രംപിനും ഹില്ലറിക്കും എതിരെ

തുടര്‍ന്ന് വനിതാപൈലറ്റ് ട്രംപിനെയും ഹില്ലരിയയെും ചീത്ത പറഞ്ഞു. ഇരുവര്‍ക്കും വോട്ട് ചെയ്തിട്ടില്ലെന്നും, അവര്‍ രണ്ട് പേരും കള്ളന്മാര്‍ ആണെന്നുമാണ് ഇവര്‍ പറഞ്ഞത്.

യാത്രക്കാര്‍ ഭയപ്പെട്ടു

പൈലറ്റിന്‌റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലയാത്രക്കാരും ഭയപ്പെട്ടു. വിമാനം ആരോ റാഞ്ചിയെന്നാണ് ആദ്യം കരുതിയതെന്ന് ഒരു യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.

വിവാഹമോചനം

വനിതാ പൈലറ്റ് വിവാഹമോചിത ആവാന്‍ പോവുകയാണെന്നും ഇതിന്‌റെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അവര്‍ ഇത്തരത്തില്‍ പെരുമാറിയത് എന്നുമാണ് യുണൈറ്റഡ് എയര്‍വേസിന്‌റെ വിശദീകരണം. നടന്ന സംഭവങ്ങളില്‍ പൈലറ്റ് മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

English summary
She shows up dressed like a civilian and asked us to take a vote to see whether we should have her change into her uniform or fly as is.
Please Wait while comments are loading...