കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ സൈന്യത്തിനെതിരെ പാക് അധീന കശ്മീരില്‍ ജനങ്ങളുടെ പ്രകടനം... അവര്‍ ആര്‍ക്കൊപ്പം?

  • By Desk
Google Oneindia Malayalam News

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ ജനത മുഴുവന്‍ പാകിസ്താന്‍ അനുകൂലികളാണോ? അല്ലെന്ന് തന്നെ പറയേണ്ടി വരും. പാകിസ്താന്‍ സൈന്യം അവിടെ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെ കുറിച്ച് പുറം ലോകം അധികം അറിയാറില്ല.

എന്തായാലും ഇപ്പോള്‍ അവിടത്തുകാരുടെ പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. പാകിസ്താന് സൈന്യത്തിന്‍റെ ക്രൂര പീഡനങ്ങള്‍ക്കെതിരെ ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു.

PoK Protest

സൈന്യത്തിനെതിരെ മാത്രമല്ല, പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയ്‌ക്കെതിരേയും ജനരോഷം അണപൊട്ടി ഒഴുകുകയാണ്. നിയമവിരുദ്ധമായ കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും അവിടെ തുടര്‍ക്കഥയാണ്.

പാകിസ്താന്‍ വിരുദ്ധതയുള്ള ആസാദി ഗ്രൂപ്പ് നേതാക്കളോടാണ് പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതകള്‍. പാകിസ്താന്‍ സൈന്യം കശ്മീരികളുടെ അറവുകാര്‍, നായ്ക്കള്‍ ഐഎസ്‌ഐയേക്കാള്‍ നന്ദിയുള്ളവര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ക്ഷുഭിതരാ. ജനക്കൂട്ടം തെരുവില്‍ ഇറങ്ങിയത്.

കശ്മീരി ദേശീയ നേതാവും ഓള്‍ പാര്‍ട്ടീസ് നാഷണല്‍ അലയന്‍സിന്റെ ചെയര്‍മാനും ജമ്മു കശ്മീര്‍ നാഷണല്‍ ലിബറേഷന്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും ആയിരുന്ന ആരിഫ് ഷഹീദ് 2013 ല്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നും പ്രക്ഷോഭക്കാര്‍ ആവശ്യപ്പെട്ടു. ഐഎസ്‌ഐ ആണ് ഷഹീദിന്റെ കൊലയ്ക്ക് പിന്നില്‍ എന്നാണ് ജനങ്ങളുടെ ആരോപണം.

English summary
Pakistan-occupied Kashmir residents take to streets against atrocities by ISI and Pakistani army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X