കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവേ ട്രാക്കിന് സമീപം ട്രക്കിനുളളിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി; പ്രതികരിക്കാതെ പൊലീസ്

Google Oneindia Malayalam News

ടെക്‌സസ്: റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന ട്രക്കിനുളളിൽ 46 ഓളം മൃതദേഹങ്ങൾ കണ്ടെത്തി. യു എസിലെ ടെക്സസിലെ സാൻ അന്റോണിയോയിലാണ് സംഭവം നടന്നത്. ഇന്നലെയായിരുന്നു മൃതദേഹങ്ങൾ ട്രക്കിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

അതിർത്തിയിൽ നിന്ന് 250 കിലോമീറ്റർ അകലെയെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റെയിൽവേ ട്രാക്കുകൾക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ട്രക്ക് ആയിരുന്നു ഇത്. 16 പേർ ഇപ്പോൾ ആശുപത്രിയിലാണ്. ഇതിൽ നാല് പ്രായപൂർത്തിയാകാത്തവരെന്ന് സാൻ അന്റോണിയോ ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരിൽ കുട്ടികളൊന്നും ഉണ്ടായിരുന്നില്ലെന്ന് വകുപ്പ് അറിയിച്ചു.

death

അതേസമയം, പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സാൻ അന്റോണിയോയുടെ കെ എസ് എ ടി ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ട്രക്കിനുള്ളിൽ 42 പേർ മരിച്ചതായാണ്. നഗരത്തിന്റെ തെക്കൻ പ്രദേശത്താണ് ഈ ട്രക്ക് കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമായ കെ എസ് എ ടി വ്യക്തമാക്കി.

രാഹുലിന്റെ ഓഫീസ് ആക്രമണം: പോലീസിന് വീഴ്ച്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍രാഹുലിന്റെ ഓഫീസ് ആക്രമണം: പോലീസിന് വീഴ്ച്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍

അതേസമയം, കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാൻ അന്റോണിയോ പൊലീസ് തയ്യാറായിട്ടില്ല. മാധ്യമായ കെ എസ് എ ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സംഭവം വ്യപ്തിയെ വർധിപ്പിക്കുന്നതാണ്. പോലീസ് വാഹനങ്ങളും ആംബുലൻസുകളും ഒരു വലിയ ട്രക്കിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.

നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

മെക്‌സിക്കോയിൽ നിന്നുള്ള അഭയാർഥികളാകാം മരിച്ചതെന്നാണ് പ്രഥമിക നിഗമനം. അതേസമയം, മരണത്തിന് കാരണം കനത്ത ചൂട് ആയിരിക്കാം എന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച സാൻ അന്റോണിയോയിലെ താപനില 39.4 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരുന്നു.

English summary
police were found 46 bodies in a truck near a railway track in San Antonio, US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X