മാർപ്പാപ്പയുടെ ഉപദേശകനെതിരെ ലൈംഗീകാരോപണം; ബാലപീഡനത്തിന് കേസെടുത്തു!!

  • By: Akshay
Subscribe to Oneindia Malayalam

മെൽബൺ: വത്തിക്കാന്‍ ട്രഷററും ഓസ്ട്രേലിയയിലെ കത്തോലിക്ക സഭയിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതനുമായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് എതിരെ ഗുരുതരമായ ലൈഗിംക ആരോപണം. മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഢിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ പീഢന ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലീസ് പറയുന്നത്.

കത്തോലിക്ക സഭയുടെ മൂന്നാമത്തെ പ്രധാനപ്പെട്ട അധികാരിയും ഓസ്ട്രേലിയന്‍ സഭയുടെ പരമോന്നത പുരോഹിതനുമാണ് ജോര്‍ജ് പെല്‍. ഓസ്ട്രേലിയയിലെ കത്തോലിക്ക വൈദീകരില്‍ എഴുശതമാനം പേര്‍ക്കെതിരെയും ലൈംഗികാരോപണമുള്ളതായി ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മറ്റേത് കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെ മാത്രമേ പെല്ലിന്റെ കാര്യത്തില്‍ നടപടിയെടുക്കുള്ളൂ എന്നും നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകുമെന്നും പോലീസ് പറയുന്നു.

pope

സ്വവര്‍ഗരതി, ഏയിഡ്സ്. സ്റ്റെം സെല്‍ പഠനം എന്നിവയെ സംബന്ധിച്ച ചര്‍ച്ചകളില്‍ രണ്ട് ദശകങ്ങളോളമായി സഭയുടെ പ്രധാന പ്രതിനിധയായിരുന്നു ഇദ്ദേഹം. ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ കത്തോലിക്ക വൈദികര്‍ ലൈംഗികാരോപണം നേരിട്ടപ്പോള്‍ സഭയുടെ ഔദ്യോഗിക മറുപടികള്‍ നല്‍കിയതും ഇദ്ദേഹമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി 50 കത്തോലിക്കാ ബിഷപ്പുമാര്‍ ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഞെട്ടിച്ചുകൊണ്ട് ഇക്കാര്യവും പുറത്ത് വരുന്നത്.

English summary
Pope aide George Pell charged with child sex abuse
Please Wait while comments are loading...