'യുഎന്നിന്റെ ബലഹീനത', വിമര്‍ശിച്ച് പോപ്പ്: യുക്രൈന്‍ പതാകയെ ചുംബിച്ചു
വത്തിക്കാന്‍ സിറ്റി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കുരിതിയില്‍ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനില്‍ നിന്ന് കൊണ്ടുവന്ന പതാക പോപ്പ് ചുംബിച്ചു. യുക്രൈനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതിന് പകരം പുതിയ അക്രമ സംഭവങ്ങളാണ് പുറത്തേക്ക് കൊണ്ടുവരുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. 'ഈ യുദ്ധം അവസാനിപ്പിക്കൂ. ആയുധങ്ങളുടെ ശബ്ദങ്ങള്‍ ഇല്ലാതാകട്ടെ. നാശം വരുത്തുന്നതും മരണങ്ങളും അവസാനിപ്പിക്കുക' . സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. യുദ്ധത്തിനെതിരെ മുമ്പും മാര്‍പാപ്പ പ്രതികരിച്ചിരുന്നു
യുക്രൈനിലെ ബുച്ചയില്‍ നിന്ന് ചൊവ്വാഴ്ച യുക്രൈന്‍ പതാക കൊണ്ടുവന്നിരുന്നു. ഈ പതാക ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ചു. വത്തിക്കാനില്‍ നടന്ന പ്രാര്‍ഥനിയില്‍ യുക്രൈന്‍ ജനതക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യപിന്തുണ അറിയിച്ചു. യുക്രൈനില്‍ നിന്ന് കുട്ടികളും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. എല്ലാ യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നുവെന്നും ഇത് യുദ്ധത്തിന്റെ ഫലമാണെന്നും മാര്‍പാപ്പ പറഞ്ഞു. അതേ സമയം യുക്രൈന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. എന്നാല്‍ യാത്രയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

ഇതിനു മുമ്പും യുദ്ധത്തിനെതിരെ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യുക്രൈന്‍ നഗരങ്ങളെ ശപപ്പറമ്പുകള്‍ ആക്കരുതെന്നുമായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ യുദ്ധക്കുറ്റകൃത്യങ്ങളാണ് യുക്രൈനില്‍ റഷ്യ ചെയ്യുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്നലെയാണ് ബുച്ച നഗരത്തില്‍ നിന്ന് ഞാന്‍ മടങ്ങിയത്. അടുത്തിടെയാണ് റഷ്യന്‍ സൈന്യം ഇവിടെ നിന്ന് പിന്‍വാങ്ങിയത്. അവര്‍ അവിടെ ചെയ്യാത്ത കുറ്റങ്ങള്‍ ഇല്ല. റഷ്യന്‍ സൈന്യം എന്റെ രാജ്യത്തെ സേവിച്ച എല്ലാവരെയും തിരഞ്ഞുപിടിച്ച് ബോധപൂര്‍വ്വം കൊന്നു,' യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ തന്റെ പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

ബുച്ച കൊലപാതകം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ തന്ത്രമെന്ന് റഷ്യ ആരോപിച്ചു. റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റഷ്യ ആരോപിച്ചു. ബുച്ചയില്‍ സാധരണക്കാരായ ജനങ്ങളെ വധിക്കുന്നതിലൂടെ റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങള്‍. ഇത് റഷ്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വ്യാജ തന്ത്രമാണെന്നും റഷ്യ പറഞ്ഞു. കീവില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതോടെ യുക്രൈന്‍ സൈന്യം മൃതശരീരങ്ങളും മറ്റ് നാശനഷ്ടങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

അതേ സമയം യുക്രൈന് വീണ്ടും വന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് യുഎസ് അറിയിച്ചു. ഏകദേശം 100 മില്യണ്‍ ഡോളറോളം അമേരിക്ക സഹായമായി നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചിരുന്നു. കീവിലെ ബുച്ച പട്ടണത്തില്‍ നിന്ന് കൂട്ടശവക്കുഴികളും തെരുവില്‍ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ സഹായം. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെയുള്ള ഉപരോധം ശക്തമാക്കുകയാണ്. തെക്കു കിഴക്കന്‍ യുക്രൈനില്‍ നഗരത്തില്‍ 5,000 ലധികം സാധാരണക്കാര്‍ മരിച്ചതായി മരിയുപോള്‍ മേയറെ ഉദ്ധരിച്ച് റിപ്പോര്‍ട്ടികള്‍ പുറത്തുവന്നു. അതേസമയം, യുക്രൈനില്‍ ഏകദേശം 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദീപുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു: കാരണം വൈരാഗ്യമെന്ന് കുറ്റപത്രം












Click it and Unblock the Notifications