ട്വിറ്ററില്‍ മുന്‍പന്‍ മാര്‍പാപ്പ,വനിതാ നേതാക്കളില്‍ സുഷമാസ്വരാജ് ഒന്നാമത്...

Subscribe to Oneindia Malayalam

ദുബായ്: ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് പാപ്പയെ. 3.37 ആണ് ട്വിറ്ററില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ്. സുഷമാ സ്വരാജിന് ട്വിറ്ററില്‍ 80 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം 3 കോടിക്ക് മുകളിലുള്ള ലോകനേതാക്കൡ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌സ ട്രംപ് രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം സ്ഥാനത്തുമാണുള്ളത്. മോദിക്ക് മൂന്നു കോടി ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ഉള്ളത്. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അറബ് നേതാവ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്- 79 ലക്ഷം ഫോളോവേഴ്‌സ്. രണ്ടാം സ്ഥാനത്ത് ജോര്‍ദ്ദാനിലെ റാണിയാ രാജ്ഞിയാണ്-60 ലക്ഷം ഫോളോവേഴ്‌സ്.

cats

9 ലോകഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. അമേരിക്കയിലെ പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലര്‍ 'ട്വിപ്ലോമസി' എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ വ്യക്തമായത്.

English summary
Pope Francis tops the list of world leaders with maximum number of twitter followers, Modi ranks third, woman leader with maximum twitter followers is Sushama Swaraj
Please Wait while comments are loading...