കാട്ടു തീ 43 പേരുടെ ജീവനെടുത്തു, യാത്രക്കാർ കാറിനുള്ളിൽ വെന്തുമരിച്ചു

  • Written By:
Subscribe to Oneindia Malayalam

പെനേല: പോര്‍ച്ചുഗലില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് ൽ 43 പേര്‍ കൊല്ലപ്പെട്ടു. കാറിൽ യാത്ര ചെയ്തവരാണ് മരിച്ചവരിൽ ഏറെയും. കാര്‍ യാത്രക്കാര്‍ കാറിനുള്ളിൽ വച്ച് വെന്തുമരിക്കുകയായിരുന്നു. ഞായറാഴ്ച പോര്‍ച്ചുഗല്‍ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിൽ 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ലെന്ന് സർക്കാർ വ്യക്തമാക്കി.

600 അഗ്നിശമന സേനാ പ്രവര്‍ത്തകരും 160 ഫയര്‍ എൻജിനുകളുമാണ് തീയണക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുള്ളത്. ശനിയാഴ്ച വൈകിട്ട് പെട്രോഗാവോ ഗ്രാൻഡെ മുനിസിപ്പിലാറ്റിയിലെ കോയ്മ്പ്രയിൽ നിന്ന് 50 കിലോമീറ്റർ അകലെ നിന്നാണ് തീപിടിച്ചത്. അടുത്ത കാലത്ത് പോർച്ചുഗലിനെ ഞെട്ടിച്ച ദുരന്തമാണിത്. മരണനില ഉയരാനുള്ള സാധ്യതയുണ്ടെന്ന് ലിസ്ബണിലെ സിവിൽ പ്രൊട്ടക്ഷൻ ആസ്ഥാനം വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ തീയണക്കുന്നതിനുള്ള വിമാനങ്ങളും വാഹനങ്ങളും വിട്ടുനൽകിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍റെ സിവില്‍ പ്രൊട്ടക്ഷന്‍ വഴി ഫ്രാൻസും മൂന്ന് വിമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

forestfire

പോർച്ചുഗലിന്‍റെ പല പ്രദേശങ്ങളിലും താപവാതവും 40 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുന്നത്. 59 പേർ‌ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റു. തീപിടുത്തം കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ല. കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീയിൽ 100,000 ഹെക്ടർ വനമാണ് കത്തിനശിച്ചത്.

English summary
Raging forest fires in central Portugal have killed at least 43 people, most of whom burnt to death in their cars, and injured scores of others, the government said on Sunday.
Please Wait while comments are loading...