കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് അംബാസഡര്‍മാരെ വിളിപ്പിച്ചു; പാകിസ്താന്‍ നിര്‍ണായക നടപടിക്ക്, പ്രധാനമന്ത്രി സൗദിയിലേക്ക്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് ഉച്ചയ്ക്ക് ശേഷം സൗദി അറേബ്യയിലേക്ക് പോകും. സൗദി നേതൃത്വങ്ങളുമായി നിലവിലെ പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ നടത്തും.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നം പരിഹാരമാകാതെ മുന്നോട്ട് പോകവെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുന്നു. കുവൈത്ത് അമീര്‍ മുന്‍കൈയെടുത്ത് സമവായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ അംബാസഡര്‍മാരെയും പാകിസ്താന്‍ ഇസ്ലാമാബാദിലേക്ക് വിളിച്ചുവരുത്തി. നിലവിലെ ജിസിസി സാഹചര്യം ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രിയും മേഖലയിലെ നയതന്ത്ര പ്രതിനിധികളും പ്രത്യേക യോഗം ചേര്‍ന്നു.

നവാസ് ശെരീഫ് സൗദിയിലേക്ക്

നവാസ് ശെരീഫ് സൗദിയിലേക്ക്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് ഉച്ചയ്ക്ക് ശേഷം സൗദി അറേബ്യയിലേക്ക് പോകും. സൗദി നേതൃത്വങ്ങളുമായി നിലവിലെ പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ അദ്ദേഹം ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 പാകിസ്താന് നിര്‍ണായക സ്വാധീനം

പാകിസ്താന് നിര്‍ണായക സ്വാധീനം

അറബ് ലോകത്ത് പാകിസ്താന് നിര്‍ണായക സ്വാധീനമുണ്ട്. സാമ്പത്തികമായി പിന്നിലാണെങ്കിലും പാകിസ്താന്റെ സൈനിക ശക്തിയാണ് അവരെ അറബ് ലോകത്ത് പ്രമുഖരാക്കുന്നത്. അറബ് സഖ്യസേനയുടെ അധിപന്‍ മുന്‍ പാക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ശെരീഫാണ്. മുസ്ലിം രാജ്യങ്ങളില്‍ ഏക ആണവ ശക്തി പാകിസ്താനാണ്.

സല്‍മാന്‍ രാജാവിനെ കാണും

സല്‍മാന്‍ രാജാവിനെ കാണും

ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുക എന്നതാണ് നവാസ് ശെരീഫിന്റെ സൗദി സന്ദര്‍ശന ലക്ഷ്യം. സല്‍മാന്‍ രാജാവ് ഉള്‍പ്പെടെ സൗദിയിലെ പ്രമുഖ നേതൃത്വങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തും. നവാസ് ശെരീഫിനൊപ്പം വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമുണ്ട്.

ഖത്തറും സന്ദര്‍ശിക്കും

ഖത്തറും സന്ദര്‍ശിക്കും

ഖത്തറിലേക്കും നവാസ് ശെരീഫ് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ് ജിസിസി രാജ്യങ്ങളിലെയും പാകിസ്താന്റെ അംബാസഡര്‍മാരെ പാകിസ്താനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവരുമായി നവാസ് ശെരീഫ് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

നിര്‍ണായക തീരുമാനങ്ങള്‍

നിര്‍ണായക തീരുമാനങ്ങള്‍

ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തുക. സര്‍ത്താജ് അസീസിനെ കൂടാതെ ഐക്യരാഷ്ട്ര സഭയിലെ പാകിസ്താന്‍ അംബാഡസര്‍ മലീഹ ലോധിയും ഇസ്ലാമാബാദിലെ യോഗത്തില്‍ പങ്കെടുത്തു. ചില നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇറാനുമായും പാകിസ്താന് അടുത്ത ബന്ധം

ഇറാനുമായും പാകിസ്താന് അടുത്ത ബന്ധം

ഗള്‍ഫിലെ ആറ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് പാകിസ്താന്. ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായി ആരോപിക്കപ്പെടുന്ന ഇറാനുമായും പാകിസ്താന് മികച്ച ബന്ധമാണ്. അതുകൊണ്ട് ആരെയും പിണക്കാത്ത തീരുമാനമാണ് പാകിസ്താന്‍ കൈക്കൊള്ളുകയെന്ന് കരുതുന്നു.

കുവൈത്തിന്റെ ഇടപെടല്‍

കുവൈത്തിന്റെ ഇടപെടല്‍

നേരത്തെ കുവൈത്ത് അമീര്‍ സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. യുഎഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ നേതാക്കളുമായി അദ്ദേഹം തുടര്‍ച്ചയായി ചര്‍ച്ച നടത്തുകയും ചെയ്തു. പക്ഷേ, കാര്യമായ പുരോഗതി ഇതുവരെയുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഇടപെടല്‍.

ഖത്തറിലേക്ക് പാക് സൈന്യം

ഖത്തറിലേക്ക് പാക് സൈന്യം

അതേസമയം, തുര്‍ക്കിക്ക് പിന്നാലെ ഖത്തറിലേക്ക് പാകിസ്താനും സൈന്യത്തെ അയക്കാന്‍ തീരുമനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ വിഭാഗമായ ടിആര്‍ടി ഉര്‍ദു പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.

തുര്‍ക്കിയും പാകിസ്താനും

തുര്‍ക്കിയും പാകിസ്താനും

പാകിസ്താന്‍ 20000 സൈനികരെയാണ് ഖത്തറിലേക്ക് അയക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു. ഖത്തറിലേക്ക് സൈന്യത്തെ അയക്കാര്‍ തുര്‍ക്കിയും നേരത്തെ തീരുമാനിച്ചിരുന്നു. 3000 സൈനികരെ ഖത്തറിലെ താവളത്തിലേക്ക് അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

പാക് പാര്‍ലമെന്റില്‍ ബില്ല്

പാക് പാര്‍ലമെന്റില്‍ ബില്ല്

പാകിസതാന്‍ ദേശീയ അസംബ്ലിയില്‍ ഖത്തറിലേക്ക് 20000 സൈനികരെ അയക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തറും സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പാകിസ്താന്‍ തള്ളി. ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹതിയും കെട്ടിച്ചമച്ചതുമാണെന്ന് പാകിസ്താന്‍ വിശദീകരിച്ചു.

ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

പാകിസ്താന്‍ ആദ്യം ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇറാനെയും പാകിസ്താന്‍ എല്ലാ കാലത്തും പിന്തുണച്ചിരുന്നു. ഇറാന്‍ ഖത്തറിനൊപ്പമാണ് നില്‍ക്കുന്നത്. അമേരിക്കയുടെ ഇടപെടലാണ് പാകിസ്താന്‍ തീരുമാനം മാറ്റാന്‍ കാരണമത്രെ. പാക് പാര്‍ലമെന്റിലെത്തിയ വിഷയം പിന്നീട് മരവിപ്പിക്കുകയായിരുന്നു.

English summary
Prime Minister Nawaz Sharif will leave for Saudi Arabia today to help resolve the diplomatic crisis in the Gulf. He will be accompanied by Chief of Army Staff (COAS) General Qamar Javed Bajwa, according to sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X