കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി, ചരിത്രം കുറിച്ചെത്തിയ മോദിക്ക് രാജകീയ സ്വീകരണം!!

  • By Muralidharan
Google Oneindia Malayalam News

തെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം തെല്‍ അവീവിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെൽ അവീവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ എത്തി.

ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേൽ നരേന്ദ്രമോദിയെ സ്വീകരിച്ചത്. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കൾ. ഒരു യഥാർഥ സുഹൃത്ത്. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു - മോദിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ തനിക്ക് നൽകിയ സ്വീകരണത്തിന് നരേന്ദ്ര മോദി നന്ദി പറഞ്ഞു.

modi

അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നല്‍കുകയെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. സാധാരണ ഇന്ത്യന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീനും സന്ദര്‍ശിക്കുമായിരുന്നു. എന്നാൽ മോദി ആ പതിവ് തെറ്റിച്ചു. നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ ഭാഗമായി പാലസ്തീനിൽ പോകുന്നില്ല.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഇസ്രയേലിൽ എത്തിയിരിക്കുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25ാം വാര്‍ഷികത്തിലാണ് മോദിയുടെ സന്ദര്‍ശനം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുന്നത്.

English summary
PM Modi arrives in Israel in the first-ever visit by an Indian PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X