കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി വീണ്ടും യുഎഇയിലേക്ക്; 12 കരാറുകള്‍ ഒപ്പുവയ്ക്കും

  • By Ashif
Google Oneindia Malayalam News

ദുബായ്: ജിസിസി രാജ്യങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തുന്നു. ഈ മാസം 10, 11 തിയ്യതികളിലാണ് മോദിയുടെ യുഎഇ സന്ദര്‍ശനം. ദുബായില്‍ ആറാം ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മോദി പ്രസംഗിക്കും.

Modi

ഇത് മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണ്. 2015 ഓഗസ്റ്റില്‍ മോദി യുഎഇയില്‍ വന്നിരുന്നു. ഇന്ത്യ-യുഎഇ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ കാര്യങ്ങളില്‍ ബന്ധം ശക്തമാക്കുകയാണ് മോദിയുടെ അടുത്ത സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും മോദിയുടെ സന്ദര്‍ശനത്തിനിടെ 12 കരാറുകളില്‍ ഒപ്പുവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ കൂടുതലുള്ള വിദേശരാജ്യങ്ങളിലൊന്നാണ് യുഎഇ. 28 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഇവര്‍ പ്രതിവര്‍ഷം 1350 കോടി രൂപ ഇന്ത്യയിലേക്ക് അയക്കുന്നുവെന്നാണ് കണക്ക്.

മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് മോദി യുഎഇയില്‍ എത്തുക. അദ്ദേഹം ആദ്യം ഫലസ്തീനിലേക്കാണ് പുറപ്പെടുന്നത്. അവിടെ നിന്ന് ഒമാനിലേക്കും പിന്നീട് യുഎഇയിലേക്കും പോകും. റാമല്ല, മസ്‌ക്കത്ത്, അബൂദാബി, ദുബായ് എന്നീ നഗരങ്ങളാണ് മോദിയും സംഘവും സന്ദര്‍ശിക്കുക.

കഴിഞ്ഞ തവണ മോദി യുഎഇ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടില്ലെന്നാണ് വിവരം. യുഎഇ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞവര്‍ഷം റിപബ്ലിക് ദിനത്തില്‍ അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാഥിതിയായത്.

English summary
Prime Minister Narendra Modi To Visit UAE To Boost Ties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X