കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ജീവനിക്കണമെങ്കില്‍ ഞങ്ങളെ ബഹുമാനിക്കണം: മുസ്ലീങ്ങളോട് ചാള്‍സ് രാജകുമാരന്‍

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഇസ്ലാമിക തീവ്രവാദം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍ സാധാരണക്കാരായ ഇസ്ലാമിക വിശ്വാസികളുടെ ജീവിതമാണ് കഷ്ടത്തിലാക്കുന്നത്. ഒടുവില്‍ ഇതാ ബ്രിട്ടനും ഇസ്ലാമിനെ ഭയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ചാള്‍സ് രാജകുമാരനാണ് ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് ജീവിക്കണമെങ്കില്‍ തങ്ങളുടെ മൂല്യങ്ങളെ അംഗീകരിക്കണം എന്നാണ് ചാള്‍സ് മുസ്ലീങ്ങളോട് ആവശ്യപ്പെടുന്നത്. ബ്രിട്ടനില്‍ ജീവക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങളെ ആദരിക്കണം എന്നും ചാള്‍സ് ആവശ്യപ്പെടുന്നു.

Prince Charles

ജനാധിപത്യ രാഷ്ട്രമാണെങ്കിലും ബ്രിട്ടനില്‍ രാജ കുടുംബത്തിന് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ചാള്‍സ് രാജകുമാരന്റെ പ്രസ്താവന ഏറെ ഗൗരവം അര്‍ഹിക്കുന്നു. ഇത് ഇപ്പോള്‍ തന്നെ വിവാദമായിക്കൊണ്ടിരിക്കുകയാണ്.

അടുത്തകാലത്ത് ബ്രിട്ടനിലെ യുവാക്കളെ ഇസ്ലാമിക തീവ്രവാദം കാര്യമായി സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനില്‍ നിന്ന് ഐസിസില്‍ ചേരുിന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതെല്ലാം തന്നെയാണ് ചാള്‍സ് രാജകുമാരനേയും ചൊടിപ്പിച്ചത്. മധേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ആറ് ദിന സന്ദര്‍ശനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് രാജകുമാരന്‍ ഇക്കാര്യം പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

English summary
Prince Charles tells UK Muslims to abide by British values
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X