കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാരന്‍ ജയില്‍ മോചിതനായപ്പോള്‍ സൗദി ജയിലധികൃതര്‍ ഒന്നടങ്കം വിതുന്പി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: തടവുപുള്ളികള്‍ നല്ലവരാകുന്നതും ജയില്‍ മോചിതരാകുന്നതും ജയില്‍ അധികൃതര്‍ക്ക് പ്രിയപ്പെട്ടവരാകുന്നതും ചില സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഭൂതക്കണ്ണാടി മുതല്‍ മായാവി എത്രയോ സിനിമകളില്‍ നല്ലവനായ ജയില്‍പുള്ളിയ അഭിനയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. അതൊക്കെ അഭിനയമാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തില്‍ തടവുകാര്‍ക്ക് ജയിലധികൃതുടെ കണ്ണിലുണ്ണികളായി മാറാന്‍ പറ്റുമോ ? പറ്റും .സൗദിയിലെ ഒരു തടവുകാരന്റെ ജയില്‍ മോചനമാണ് അതിന് ഉദാഹരണം.

ബംഗ്ളാദേശുകാരനായ മുഹമ്മദ് അലി അക്ബര്‍ (50) വാഹനാപകടം ഉണ്ടാക്കിയ കേസിലാണ് ജയിലാകുന്നത്. ഇദ്ദേഹത്തിന്റെ പിഴവ് മൂലം ഒരാള്‍ മരിയ്ക്കുകയും ചെയ്തു. നാട്ടിലെ സ്വത്തുക്കളെല്ലാം വിറ്റാണ് അദ്ദേഹം സൗദിയില്‍ ഡ്രൈവറായി ജോലി നോക്കാന്‍ എത്തിയത്.

Saudi Police Kiss prisoner

അപകട കേസില്‍ ജയിലായെങ്കിലും ജയിലധികൃതര്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു ഈ മധ്യവയസ്‌ക്കന്‍. ജയിലിലെ തന്നെ മതവിഭാഗം മേധാവികള്‍ക്ക് പ്രിയപ്പെട്ടവനായി അദ്ദഹേം മാറി. ജയിലലെ നല്ല പെരുമാറ്റം കൊണ്ട് തന്നെ അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ പല ഉദ്യോഗസ്ഥരും സങ്കടമടക്കാന്‍ പാടുപെട്ടു. ഒരു സന്നദ്ധ സംഘടന ചോരപ്പണം നല്‍കാന്‍ തയ്യാറായതോടെയാണ് മുഹമ്മദ് അലിക്ക് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞത്.

ജയിലിലെ പ്രത്യേക പരിശീലനങ്ങളില്‍ നിന്ന് അദ്ദേഹം ബാങ്ക് വിളിയ്ക്കാനും ഇതിനോടകം പഠിച്ചു. ജയിലില്‍ നിന്ന് മോചിതനാകുന്ന അവസരത്തില്‍ അദ്ദേഹത്തെ നെറുകയില്‍ ചുംബിച്ച് യാത്രയാക്കുകയായിരുന്നു ജയില്‍ മേധാവി ഫഹദ് അല്‍ ഒറ്റൈബി. ജയില്‍ മേധാവി തടവുകാരനെ ചുംബിയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

English summary
Prison chief kisses head of free prisoner. Man had been sentenced for involvement in road accident that resulted in the death of another man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X