കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിന്റെ പുതിയ വീഡിയോ പുറത്ത്; കൈകാലുകൾ വിറക്കുന്നു, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

  • By Akhil Prakash
Google Oneindia Malayalam News

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ വീഡിയോ. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങ് ഇല്ലാതെ നിൽക്കാനായി പുടിൻ ബുദ്ധിമുട്ടുന്നു എന്നും അദ്ദേഹത്തിന്റെ കൈകളിൽ വിറയൽ അനുഭവപ്പെടുന്നുണ്ടെന്നും ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ട് പറയുന്നു. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച ആയിരുന്നു ഈ ദൃശ്യങ്ങൾ ഉള്ള ചടങ്ങ് നടന്നത്. റഷ്യൻ ഫെഡറേഷന്റെ സമ്മാനം ചലച്ചിത്ര നിർമ്മാതാവ് നികിത മിഖൈലോവിന് സമ്മാനിച്ചതിന് ശേഷം പുടിൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് കാണാം. പുടിന്റെ കാലുകൾക്ക് വിറയൽ അനുഭവപ്പെട്ടതായി യുകെയിലെ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആരോ ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ‌ പൊതു പരിപാടികളിൽ അധികം പങ്കെടുക്കരുതെന്ന് പുടിന്റെ ഡോക്ടർമാർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. മെയ് മാസത്തിൽ റഷ്യയുടെ വിക്ടറി ഡേ പരേഡിലും പുടിൻ ചുമയോടെ അവശനായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും ഇത്തത്തിൽ പുടിന്റെ ആരോ ഗ്യത്തെ കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു.

 vladimir-putin

റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യം എല്ലായ്പ്പോഴും ലോകം ശ്രദ്ധിക്കുന്നു. യുക്രൈൻ അധിനിവേശം ആരംഭിച്ചതുമുതൽ, അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. പുടിൻ വിദേശത്തായിരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ മലവും മൂത്രവും ശേഖരിക്കുകയും മോസ്കോയിൽ സംസ്കരിക്കാൻ തിരികെ കൊണ്ടുവരുകയും ചെയ്യുന്ന ഒരു പ്രത്യേക സഹായി തന്നെ റഷ്യൻ നേതാവിന് ഉണ്ടായിരുന്നെന്ന് ഫോക്സ് ന്യൂസ് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. പുടിന്റെ ആരോഗ്യ വിവരങ്ങൾ പുറം ലോകം അറിയാതെ ഇരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഞാന്‍ മറക്കുകയില്ല, പൊറുക്കുകയില്ല; ചിരിമായാതെ ദീപ തോമസ്, പുത്തന്‍ ചിത്രങ്ങളിതാ

പുടിന് രക്താർബുദം ബാധിച്ചു എന്ന് റഷ്യൻ നേതാവുമായി അടുത്ത ബന്ധമുള്ള ഒരു റഷ്യൻ പ്രഭുവർഗ്ഗം കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. യുഎസ് മാസികയായ ന്യൂ ലൈൻസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. പേര് വെളിപ്പെടുത്താത്ത പ്രഭുവർഗ്ഗം ഒരു പാശ്ചാത്യ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായി പുടിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടു. എന്ന തരത്തിലായിരുന്നു ന്യൂ ലൈൻസിൽ ഈ റിപ്പോർട്ട് വന്നത്. റഷ്യയിലെ എഫ്‌എസ്‌ബിയിലെ ഒരു ഉദ്യോഗസ്ഥനും പുടിൻ രണ്ടോ മൂന്നോ വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന തരത്തിൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം പുടിൻ പൂർണ ആരോ ഗ്യവാൻ ആണെന്നും പാശ്ചാത്യ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നു.

English summary
At the same time, Russian officials say Putin is completely healthy and should not believe reports in the Western media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X